നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

    Covid 19 | കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 8,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

    COVID 19

    COVID 19

    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 8,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 5,032 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ എണ്ണം 7,06,526 ആയി ഉയര്‍ന്നു. മരണസംഖ്യ 11,196 ആയി.

      കര്‍ണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകള്‍ 10.48 ലക്ഷം ആയി ഉയര്‍ന്നു. ഇന്ന് രേഖപ്പെടുത്തിയ 46 മരണങ്ങള്‍ ഉള്‍പ്പെടെ കര്‍ണാടകയില്‍ മരണസംഖ്യ 12,813 ആയി.

      രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 50,000ത്തിലധികം പ്രതിദിന കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 58,993 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 301 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 32,88,540 ആയി. സജീവ കേസുകള്‍ 5,34,603 ആയി ഉയര്‍ന്നു. സംസ്ഥാനത്ത ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 57,329 ആയി.

      Also Read- Covid 19| സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് ബാധ; ഇന്ന് 5063 പേർക്ക് രോഗം സ്ഥിരീകരിച്ചു

      മുംബൈയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച നഗരം. 24 മണിക്കൂറിനുള്ളില്‍ 9,200 പുതിയ കോവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,31,968 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 780 ആയി.

      നിലവില്‍ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1,30,60,542 ആണ്. ഇതുവരെ 1,19,13,292 പേര്‍ രോഗമുക്തരായി. 9,79,608 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 1,67,642 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ യുദ്ധസമാന നടപടികള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 9,43,34,262 പേരാണ്.

      കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങല്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബംഗളൂരു, മംഗളൂരു, കല്‍ബുര്‍ഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദര്‍ എന്നീ ഏഴ് പ്രധാന നഗരങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പാലിലും ഏപ്രില്‍ 10 മുതല്‍ 20 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ തിങ്കളാഴ്ച്ച മുതല്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 മണിവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
      Published by:Jayesh Krishnan
      First published:
      )}