നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോളജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ സെന്‍ററുകളാക്കാൻ ഡൽഹി സർവകലാശാല; ഓക്സിജൻ പ്ലാന്റും സ്ഥാപിക്കും

  കോളജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ സെന്‍ററുകളാക്കാൻ ഡൽഹി സർവകലാശാല; ഓക്സിജൻ പ്ലാന്റും സ്ഥാപിക്കും

  കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിച്ച അനുഭവമുള്ളതിനാൽ ഈ കേന്ദ്രങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും സർവകലാശാല അധികൃതർ

  DU campus

  DU campus

  • Share this:
   ന്യൂഡൽഹി:  കോവിഡ് 19ന്റെ മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകൾ ആരോഗ്യ വിദഗ്ദ്ധർ നൽകുന്നതിന്റെ പശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ് ഡൽഹി സർവകലാശാല. ജാനകി ദേവി മെമ്മോറിയൽ കോളേജ്, ഹൻസ്‌രാജ് കോളേജ് എന്നിവിടങ്ങളിൽ കോവിഡ് കെയർ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ഓരോ കേന്ദ്രത്തിലും 100 കിടക്കകൾ വീതം സജ്ജീകരിക്കും. അതു കൂടാതെ ഒരു ക്യാമ്പസ് ഹോസ്റ്റലിനെ 200 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

   Also Read-ക്ലാസ് മുറികൾ പരിചരണ കേന്ദ്രങ്ങളായി; കോവിഡ് പോരാട്ടത്തിൽ പങ്കാളിയായി ഡൽഹിയിലെ സ്കൂളുകൾ

   ആവശ്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ, കിടക്കകൾ, മരുന്നുകൾ, മെഡിക്കൽ സംഘം, ഓക്സിജൻ സൗകര്യം എന്നിവ ഈ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് സർവകലാശാലയുടെ രജിസ്ട്രാർ വികാസ് ഗുപ്ത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സംഘടനകളുമായും പാത്തോളജിക്കൽ ലാബുകളുമായും സഹകരിക്കുമെന്നും സർവകലാശാല അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിച്ച അനുഭവമുള്ളതിനാൽ ഈ കേന്ദ്രങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.

   Also Read-മുൻ കാമുകനോടുള്ള പ്രതികാരം; സമ്മാനമായി നൽകിയ 23 ലക്ഷം രൂപയുടെ ബൈക്ക് കത്തിച്ച് യുവതി

   പ്രതിദിനം 50 മുതൽ 80 വരെ ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കാൻ ശേഷിയുള്ള ഒരു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനും സർവകലാശാല തീരുമാനിച്ചതായി വികാസ് ഗുപ്ത അറിയിച്ചു. അതിനായി വിവിധ വെൻഡർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി സർവകലാശാലയിലെ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കുമായിരിക്കും ഈ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കുക. ഓക്സിജൻ ലഭ്യത സംബന്ധിച്ച പ്രതിസന്ധി വീണ്ടും ഉടലെടുക്കുകയാണെങ്കിൽ അതിനെ ചെറുക്കാൻ ഈ നീക്കം സഹായകമാകുമെന്ന് കരുതപ്പെടുന്നു.

   കേശവ് മഹാവിദ്യാലയ, ലക്ഷ്മീബായ് കോളേജ് എന്നിവിടങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് നടന്നു വരുന്നുണ്ട്.  18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള രാജ്യത്തെ പൗരന്മാർക്കെല്ലാം വാക്സിൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കൂടുതൽ ആളുകളെ വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയത്.

   Also Read-ഡെല്‍റ്റ പ്ലസ് വകഭേദം; കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ വാക്‌സിന്‍ പ്രതിരോധിക്കുമോ?

   ഇതിനിടെ കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് ഇന്ത്യയിൽ ഉടൻ അനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട്ട് ബോർള അറിയിച്ചിട്ടുണ്ട്. യുഎസ്എ - ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് വാർഷിക ഉച്ചകോടിയിൽ സംസാരിക്കവെയാണ് ആൽബർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ''കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിൻ നൽകും. ഇതിൽ 100 കോടി ഡോസ് ഈ വർഷം നൽകും. നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്'', അദ്ദേഹം പറഞ്ഞു.
   Published by:Asha Sulfiker
   First published: