Delhi's Covid 19 Tally Crosses 1 Lakh mark| ഒരുലക്ഷം പിന്നിട്ട് ഡൽഹിയിലെ കോവിഡ് രോഗികൾ; 19 ദിവസത്തിനുശേഷം പ്രതിദിന നിരക്കിൽ കുറവ്

ഒരു ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യനഗരമാണ് ഡൽഹി. മുംബൈയും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

News18 Malayalam | news18-malayalam
Updated: July 7, 2020, 6:50 AM IST
Delhi's Covid 19 Tally Crosses 1 Lakh mark| ഒരുലക്ഷം പിന്നിട്ട് ഡൽഹിയിലെ കോവിഡ് രോഗികൾ; 19 ദിവസത്തിനുശേഷം പ്രതിദിന നിരക്കിൽ കുറവ്
covid 19
  • Share this:
ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം ലക്ഷം പിന്നിടുന്ന രാജ്യത്തെ ആദ്യനഗരമാണ് ഡൽഹി. എന്നാൽ, 19 ദിവസത്തിന് ശേഷം തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. 1359 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.

ജൂണ്‍16ന് 1859 കേസുകളാണ് ഡൽഹിയില്‍ റിപ്പോർട്ട് ചെയ്തത്. തുടർന്നിങ്ങോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 2000-3000 നിലയിൽ തുടരുകയായിരുന്നു. ജൂൺ 23നായിരുന്നു രാജ്യതലസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത്. അന്ന് 3947 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ ആകെ രോഗികളുടെ എണ്ണം 1,00,823 ആണ്. 48 പേർ കൂടി തിങ്കളാഴ്ച മരിച്ചതോടെ ആകെ മരണസംഖ്യ 3115 ആയി.

ഡൽഹി കഴിഞ്ഞാൽ ഏറ്റവും അധികം കൊറോണവൈറസ് കേസുകളുള്ളത് മുംബൈയിലാണ്. ആകെ 85,724 രോഗികളാണ് മുംബൈയിലുള്ളത്. മരണസംഖ്യ 4938ഉം. മൂന്നാം സ്ഥാനത്ത് ചെന്നൈയാണ്. 70,017 കോവിഡ് കേസുകളും 1082 മരണവുമാണ് ചെന്നൈയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,11,987 ആണ്. 9026 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,14,978 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1571 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി.

TRENDING: ഐസിയുവിന് 6500 രൂപ, ജനറൽ വാർഡിന് 2300 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ച് സർക്കാർ [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]

അതേസമയം, ഡൽഹിയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 72 ശതമാനമായി ഉയർന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മരണനിരക്കിലും കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Published by: Rajesh V
First published: July 7, 2020, 6:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading