ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗാതഗതത്തിന് അടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ബെയ്ജിങ്: ചൈനയില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ ഉയരുന്നു. കോവിഡ് വകഭേദമായ ഡേല്‍റ്റയാണ് രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് നഗകമായ നാന്‍ജിങ്ങില്‍ വലിയ രീതിയില്‍ ഡേല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗാതഗതത്തിന് അടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

  ഇന്ന് മാത്രം രാജ്യത്ത് 76- പരം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനെ രാജ്യം മികച്ച രീതിയില്‍ പ്രതിരോധിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി അടച്ചിട്ടപ്പോഴും ചൈനയില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു.

  ഡെല്‍റ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യത്ത് കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തും. കോവിഡ് വ്യാപമനം വിണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അടച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

  കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ച ഉയര്‍ന്ന വ്യാപന ശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദത്തിന് മാറ്റം സംഭവിച്ച് 'ഡെല്‍റ്റ പ്ലസ്' വേരിയന്റായാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. ഇത് 'AY.1 ' വേരിയന്റ് എന്നും അറിയപ്പെടുന്നു. ഡെല്‍റ്റ അഥവാ ബി .1.617.2 വേരിയന്റിന് മ്യൂട്ടേഷന്‍ സംഭവിച്ചാണ് പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ വേരിയന്റുകളാണ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച്, പുതിയ കെ 417എന്‍ വേരിയന്റിനൊപ്പം ഡെല്‍റ്റയുടെ (ബി .1.617.2) 63 ജീനോമുകള്‍ ഇതുവരെ ആഗോള ശാസ്ത്ര സംരംഭമായ ജിഐഎസ്എഐഡി കണ്ടെത്തിയിട്ടുണ്ട്.

  ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

  പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റ് മനുഷ്യ കോശങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) യിലെ ക്ലിനീഷ്യനും ശാസ്ത്രജ്ഞനുമായ വിനോദ് സ്‌കറിയ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ വകഭേദം കൂടുതലുള്ളതെന്നും ഡെല്‍റ്റ പ്ലസ് ഈ വര്‍ഷം മാര്‍ച്ച് അവസാനം യൂറോപ്പില്‍ കണ്ടെത്തിയിരുന്നു.

  നിലവിലെ ചികിത്സാ രീതികളോട് പുതിയ വകഭേദം എങ്ങനെ പ്രതികരിക്കും?

  പുതിയ വകഭേദത്തിന്റെ രോഗ തീവ്രതയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ഇന്ത്യയില്‍ അംഗീകാരം ലഭിച്ച കോവിഡിനായുള്ള മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സയെ ഡെല്‍റ്റ പ്ലസ് പ്രതിരോധിക്കും. രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ശരീരം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനുകളായ ആന്റിബോഡികള്‍ക്ക് സമാനമായി, ലാബില്‍ സൃഷ്ടിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡികള്‍ രോഗത്തിനെതിരെ പോരാടും. SARS-CoV-2 ന്റെ സ്‌പൈക്ക് പ്രോട്ടീനെതിരായി പ്രവര്‍ത്തിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡികളാണ് കാസിരിവിമാബും ഇംദേവിമാബും. വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മരുന്നുകളാണിവ.

  പുതിയ വകഭേദത്തിന്റെ പകര്‍ച്ചാശേഷി
  പുതിയ വേരിയന്റിന്റെ വ്യാപനം നിര്‍ണ്ണയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ വകഭേദത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പള്‍മോണോളജിസ്റ്റും മെഡിക്കല്‍ ഗവേഷകയുമായ വിനീത ബാല്‍ കൂട്ടിച്ചേര്‍ത്തു.

  ഡെല്‍റ്റ-പ്ലസ് വേരിയന്റിന്റെ സാന്നിദ്ധ്യമുണ്ടോയെന്നറിയാല്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - നാഷണല്‍ കെമിക്കല്‍ ലബോറട്ടറി (സിഎസ്ഐആര്‍-എന്‍സിഎല്‍) രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. നേരത്തെ ഡെല്‍റ്റ പ്ലസ് വേരിയന്റ് ബാധിച്ച ആറ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 7 മുതല്‍ 13 വരെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ സിന്ധുദുര്‍ഗും രത്നഗിരിയും യഥാക്രമം 13.06, 9.03 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. സജീവമായ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള രണ്ട് ജില്ലകളാണിവ.
  Published by:Jayashankar AV
  First published:
  )}