ഇന്റർഫേസ് /വാർത്ത /Corona / ശബരിമല: RT-PCR ടെസ്റ്റ് നിർബന്ധമാക്കിയത് തീർത്ഥാടകർക്ക് പ്രയാസകരമാകും; പുനഃപരിശോധിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല: RT-PCR ടെസ്റ്റ് നിർബന്ധമാക്കിയത് തീർത്ഥാടകർക്ക് പ്രയാസകരമാകും; പുനഃപരിശോധിക്കണമെന്ന് ദേവസ്വം ബോർഡ്

COVID 19

COVID 19

മകര വിളക്ക് തീര്‍ത്ഥാടന കാലത്താണ് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ നടപടി ഇതിൽ ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക. നിലവിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം ലഭിക്കാൻ രണ്ട് ദിവസമാണ് വേണ്ടി വരുക.

  • Share this:

ശബരിമല ദർശനത്തിന് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ നടപടി ഭക്തർക്ക് ബുദ്ധിമുട്ടാവും. പരിശോധനയിലെ കാല താമസം പുറത്ത് നിന്നും എത്തുന്ന തീർത്ഥാടകർക്കാവും പ്രതിസന്ധി സൃഷ്ടിക്കുക. തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം അറിയിച്ചത്.

പ്രധാന മാർഗ നിർദേശങ്ങൾ ഇങ്ങനെ -

1. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

2. ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ത്ഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം.

3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

4. ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

ALSO READ:Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം[NEWS]Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ

[NEWS]ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]

5. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ് അല്ലെങ്കില്‍ എക്‌സ്പ്രസ് നാറ്റ് പരിശോധന നടത്തേണ്ടതാണ്.

6. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.

7. കോവിഡില്‍ നിന്നും മുക്തരായ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവര്‍ത്തികളില്‍ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.

8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ മടക്കയാത്ര ആസൂത്രണം ചെയ്യണം.

9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മകര വിളക്ക് തീര്‍ത്ഥാടന കാലത്താണ് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ നടപടി ഇതിൽ ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക. നിലവിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം ലഭിക്കാൻ രണ്ട് ദിവസമാണ് വേണ്ടി വരുക. ഇങ്ങനെ ലഭിക്കുന്ന പരിശോധന ഫലം 48 മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നാണ് നിർദേശം. ഇത് വിവിധ സംസ്ഥാനങ്ങളിലെ ദൂരദേശത്ത് നിന്നും വരുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ദേവസം ബോർഡിന് കീഴിൽ 450 ദിവസ വേതനാടിസ്ഥാനത്തിൽ സന്നിധാനത്ത് 180 താൽക്കാലിക ജീവനക്കാർ ജോലി നോക്കുന്നുണ്ട്. മണ്ഡലകാല പൂജയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഈ ജീവനക്കാർ 2500 രൂപ മുടക്കി RTPC നടത്തി വേണം തിരിച്ചെത്തുവാൻ. ചെറിയ ശബളത്തിൽ ജോലി നോക്കുന്ന ഇവർക്കും പുതിയ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ തീരുമാനം പുനപരിശോധിക്കണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്.

First published:

Tags: Covid 19, Sabarimala