ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഹാറിലെ BJPയുടെ ചുമതലക്കാരൻ ഐസൊലേഷനിൽ

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഫഡ്നാവിസിന് ക്വറന്റീനിൽ കഴിയേണ്ടിവരും.

News18 Malayalam | news18-malayalam
Updated: October 24, 2020, 3:11 PM IST
ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഹാറിലെ BJPയുടെ ചുമതലക്കാരൻ ഐസൊലേഷനിൽ
ദേവേന്ദ്ര ഫഡ്നാവിസ്
  • Share this:
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിഹാർ ബിജെപിയുടെ ചുമതലക്കാരനുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയുടെ ചുമതലക്കാരന് ഐസൊലേഷനിൽ പോകേണ്ടിവരും. നേരത്തെ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പ്രമുഖരും മാറിനിൽക്കേണ്ടിവരുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിൽ അറിയിച്ചു. “ലോക്ക്ഡൗൺ മുതൽ ഞാൻ എല്ലാ ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ഒരു ഇടവേള എടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു! ഞാൻ # COVID19 പോസിറ്റീവായി. ഐസോലേഷനിലാണ്. ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് ചികിത്സയിലാണ് ”- അദ്ദേഹം ട്വീറ്റ് ചെയ്തു.

Also Read- സൗജന്യ കോവിഡ് വാക്സിൻ; 19 ലക്ഷം തൊഴില്‍; വാഗ്ദാന പെരുമഴയുമായി ബിഹാറില്‍ ബിജെപിയുടെ പ്രകടന പത്രികAlso Read- കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ്: ബീഹാറിലെ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും മുൻകരുതൽ എന്തൊക്കെ?

ബിഹാറിൽ എൻ‌ഡി‌എയിലെ ഏഴ് നേതാക്കൾക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. ബിജെപി നേതാക്കളായ സുശീൽ മോഡി, ഷാനവാസ് ഹുസൈൻ, രാജീവ് പ്രതാപ് റൂഡി, മംഗൽ പാണ്ഡെ, ജെഡിയുവിന്റെ വിജയ് കുമാർ മഞ്ജി എന്നിവരാണ് മറ്റുള്ളവർ. കോവിഡ് മഹാമാരി വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് തിയകളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 10നാണ് വോട്ടെണ്ണൽ
Published by: Rajesh V
First published: October 24, 2020, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading