നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടി; ഡിജിസിഎ

    Covid 19 | അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടി; ഡിജിസിഎ

    അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടിയതായി ഡിജിസിഎ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

    News 18

    News 18

    • Share this:
      ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടിയതായി ഡിജിസിഎ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വന്ദേ ഭരത് മിഷനു കീഴില്‍ മെയ് മുതല്‍ പ്രത്യേക അന്തരാഷ്ട്ര വിമാനങ്ങളും ജൂലൈ മുതല്‍ എയര്‍ ബബിള്‍ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെയും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

      യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ രൂപീകരിച്ചത്. ഇതു പ്രകാരം പ്രത്യേക അന്തരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ എയര്‍ലൈന്‍സിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

      Also Read-മിഷൻ ഓക്സിജൻ: ഡൽഹിയിൽ ഓക്സിജൻ കോൺസെൻട്രേറ്റേഴ്സിനായി 13 കോടി രൂപ സമാഹരിച്ച് സംരംഭകർ

      അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

      ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് കേന്ദ്രമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

      Also Read-Explained: ആന്റിബോഡി ടെസ്റ്റും ആർ‌ടി-പി‌സി‌ആർ ടെസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

      മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. -66,159 പേര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് രണ്ടാമതുള്ളത്. കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 38,607 ആണ്. ഉത്തര്‍പ്രദേശ്- 35,104, കര്‍ണാടക-35,024, ഡല്‍ഹി- 24, 235 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍.

      മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗവും ഉടന്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. കോവിഡ് രണ്ടാം തരംഗം മഹാരാഷ്ട്രയില്‍ ഭീതി പടര്‍ത്തുന്നതിനിടയിലാണ് ജുലൈ-ഓഗസ്റ്റ് മാസത്തില്‍ മൂന്നാം തരംഗവും സംസ്ഥാനത്തുണ്ടാകുമെന്ന മുന്നറിയിപ്പ്.

      കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 66,159 ആണ്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 771 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആരോഗ്യവിധഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ജുലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപെ മാധ്യമങ്ങളോട് പറഞ്ഞു.

      കോവിഡ് -19 നുമായി ബന്ധപ്പെട്ട നടപടികളുടെ വിവിധ വശങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ജില്ലാ കളക്ടര്‍മാരും ഡിവിഷണല്‍ കമ്മീഷണര്‍മാരും വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തു.
      Published by:Jayesh Krishnan
      First published:
      )}