Covid 19 | 52 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; ഡി.ജി.പിയുടെ സർക്കുലർ

ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

News18 Malayalam | news18-malayalam
Updated: August 1, 2020, 11:42 AM IST
Covid 19 | 52 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; ഡി.ജി.പിയുടെ സർക്കുലർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഗുരുതര രോഗമുള്ളവരെയും 52 വയസിന് മുകളിലുള്ള പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. പ്രായം അൻപതിൽ താഴെ ആണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇടുക്കിയിൽ കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സാഹചര്യത്തിൽ കൂടിയാണ് ഡി.ജി.പിയുടെ സർക്കുലർ.

50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും സർക്കുലറിലുണ്ട്. 50 വയസിന് താഴെയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം.

ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
സംസ്ഥാനത്ത് 88 പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നു. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

FGP circular

അതിനിടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് അടച്ചത്.
Published by: Aneesh Anirudhan
First published: August 1, 2020, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading