തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
തിരുവനന്തപുരം സിറ്റിയില്‍ കോവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കും പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
TRENDING:COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി [NEWS]India China Border Standoff | ചൈന പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കും; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ [NEWS]നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട് [PHOTOS]
സാമൂഹിക അകലം പാലിക്കുന്നത് കർശനമായി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാത്ത കടകൾ അടച്ചുപൂട്ടുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർശന നിർദേശം നൽകി പൊലീസ് മേധാവി രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19 in Kerala, DGP Loknath Behra, Kerala police, Social distancing, കേരള പൊലീസ്, സാമൂഹിക അകലം