• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മരണത്തിനപ്പുറമുള്ള കരുതൽ; കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ശുശ്രൂഷകൾക്ക് റാപ്പിഡ് ആക്ഷൻ ടീമുമായി ഇടുക്കി രൂപത

മരണത്തിനപ്പുറമുള്ള കരുതൽ; കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ശുശ്രൂഷകൾക്ക് റാപ്പിഡ് ആക്ഷൻ ടീമുമായി ഇടുക്കി രൂപത

ഉറ്റവർക്കും ഉടയവർക്കും ഒരു നോക്ക് കാണാൻ കഴിയാതെ അന്ത്യചുംബനമില്ലാതെ വിടപറയുമ്പോൾ യഥാവിധി സംസ്ക്കാരമെങ്കിലും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി പ്രത്യേക പരിശീലനം നൽകി റാപ്പിഡ് ആക്ഷൻ ഫോഴ്സിന് രൂപം നൽകുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
"മരിച്ചാലും ഞങ്ങൾ നിങ്ങളെ കൈയ് വിടില്ല", ഇത് വെറും വാക്കല്ല കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് ഇടുക്കി രൂപത നൽകുന്ന ഉറപ്പാണ്. ഇനി മുതൽ കോവിഡ് ബാധിച്ച് മരിക്കുന്നവരെ പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തുമ്പോൾ സംസ്കാര ശുശ്രൂഷകൾക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീം ഉണ്ടാകും.

റ്റവർക്കും ഉടയവർക്കും ഒരു നോക്ക് കാണാൻ കഴിയാതെ അന്ത്യചുംബനമില്ലാതെ വിടപറയുമ്പോൾ യഥാവിധി സംസ്ക്കാരമെങ്കിലും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി പ്രത്യേക പരിശീലനം നൽകി റാപ്പിഡ് ആക്ഷൻ ഫോഴ്സിന് രൂപം നൽകുന്നത്. അംഗങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകും.

TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]

ഇടുക്കി രൂപതയും കെ സി വൈ എമ്മും ചേർന്നാണ് ടീം രൂപീകരിക്കുന്നത്. മരിച്ചാലും ഞങ്ങൾ നിങ്ങളെ കൈ വിടില്ലെന്ന കരുതലിന് ഒപ്പം ചേരാൻ എഴുപതിലധികം വരുന്ന വൈദികരും യുവാക്കളും മുന്നിട്ട് വന്നു. സംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം രോഗികൾക്ക് വേണ്ടി മറ്റ് സേവനങ്ങൾക്കും ഇവർ തയ്യാറാണ്.
Published by:Rajesh V
First published: