നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു

  Covid 19 | കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു

  വാക്‌സിനില്ലാത്തതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ വിതരണം നിർത്തിവെച്ചിരിയ്ക്കുകയാണ്. അപ്പോഴാണ് ഗൈഡ് ലൈൻ തയ്യാറാകാൻ വൈകുന്നതിന്റെ പേരിൽ നാലര ലക്ഷത്തിലധികം ഡോസ് വാക്‌സിൻ കെട്ടിക്കിടക്കുന്നതും.

  Covishield

  Covishield

  • Share this:
  കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു. മുൻഗണന ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സർക്കാരിന്റെ മാർഗനിർദേശം തയ്യാറായിട്ടില്ല. വാക്‌സിൻ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

  കേരളത്തിൽ കോവിഡ് വാകസിന് ക്ഷാമം രൂക്ഷമായപ്പോഴാണ് സ്വന്തം നിലയ്ക്ക് വാക്‌സിൻ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഓർഡർ നൽകി രണ്ടാഴ്ചയ്ക്ക് ശേഷം വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസ് കോവിഷീൽഡ്. പിന്നാലെ 137530 ഡോസ് കോവാക്‌സിനും. ഈ വാക്‌സിനുകളെത്തി മൂന്ന് ദിവസമായിട്ടും ഒരു ഡോസ് പോലും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല.

  ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവർ, ബസ് ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം വാക്‌സിൻ നൽകുമൊയിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതിനായുള്ള മാർഗനിർദേശം ഇതുവരെയും അന്തിമമായില്ല. അതിനാലാണ് വാക്‌സിൻ വിതരണം ചെയ്യാൻ സാധിയ്ക്കാത്തത്. രണ്ട് ദിവസത്തിനകം ഗൈഡ് ലൈൻ തയ്യാറാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

  നിലവിൽ കൊച്ചിയിലുള്ള വാക്‌സിൻ മറ്റ് ജില്ലകളിലേയ്ക്ക് എത്തിയ്ക്കണം. അതിന് ശേഷം വിതരണത്തിന് സജ്ജമാകണമെങ്കിൽ കുറഞ്ഞത് 4 ദിവസമെങ്കിലും ഇനിയും വൈകും. 18 മുതൽ 44 വയസ് വരെയുള്ള ആളുകൾക്ക് വാക്‌സിൻ വിതരണം ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 45 വയസിന് മുകളിലുള്ളവർക്ക് ഈ വാക്‌സിൻ നൽകിയാൽ കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്‌സിൻ വിഹിതം കുറയുമോയെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്.

  വാക്‌സിനില്ലാത്തതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ വിതരണം നിർത്തിവെച്ചിരിയ്ക്കുകയാണ്. അപ്പോഴാണ് ഗൈഡ് ലൈൻ തയ്യാറാകാൻ വൈകുന്നതിന്റെ പേരിൽ നാലര ലക്ഷത്തിലധികം ഡോസ് വാക്‌സിൻ കെട്ടിക്കിടക്കുന്നതും.

  കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.

  മാര്‍ച്ചില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ നല്‍കിയാല്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു. ആറു ആഴ്ചയില്‍ താഴെ രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകര്‍ കണ്ടെത്തി.

  രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇടവേള വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് വാക്‌സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്‌സിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

  Also Read-Covid 19 | 'ലോകാരോഗ്യസംഘടനയുടെ വീഴ്ച ലോകത്ത് കോവിഡ് രൂക്ഷമാക്കി'; സ്വതന്ത്ര പാനലിന്‍റെ പഠനറിപ്പോർട്ട്

  അതേസമയം കോവിഡ് മുക്താരായവര്‍ ആറു മാസത്തിന് ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും. നിലവില്‍ കോവിഡ് ഭേദമായവര്‍ 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
  Published by:Anuraj GR
  First published:
  )}