• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു; പൊതു ജനത്തോട് സഹായം തേടി ജില്ലാ ഭരണകൂടം

Covid 19 | എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു; പൊതു ജനത്തോട് സഹായം തേടി ജില്ലാ ഭരണകൂടം

District administration seeks the help of public while setting up first line treatment centres in Ernakulam | ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി ക്ഷണിക്കുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കൊച്ചി: കോവിഡ് രോഗികൾ ദിനംപ്രതി ഉയരുന്ന എറണാകുളം ജില്ലയിൽ സഹായത്തിനെത്താൻ പൊതുജനത്തിനോട് ജില്ലാ ഭരണകൂടം.  പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍) ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനാണ് സഹായം അഭ്യർത്ഥിച്ചത്.

തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി നൽകണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അഭ്യർത്ഥിച്ചു. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാധനസാമഗ്രികള്‍ കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രത്തിലോ താലൂക്ക് ആസ്ഥാനങ്ങളോട് ചേര്‍ന്ന് ഉടനെ തുറക്കുന്ന കേന്ദ്രങ്ങളിലോ ഏല്‍പ്പിക്കാവുന്നതാണ്.

TRENDING: പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ് [NEWS] ഇന്ത്യയിൽ കോവിഡ് ബാധിതർ 1 ദശലക്ഷം; ലോകത്ത് മൂന്നാം സ്ഥാനത്ത് [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 10,000 മുതല്‍ 12,000 വരെ രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ്  വിവിധ തദ്ദേശസ്ഥാപനങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ തലത്തിൽ അവശ്യ വസ്തുക്കളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സർവ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കും താലൂക്ക് തലത്തിൽ തഹസീല്‍ദാര്‍മാര്‍ക്കുമാണ്.

മടക്കാവുന്ന കട്ടിലുകള്‍, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്‌, പുതപ്പ്, സർജിക്കൽ മാസ്ക്, പി. പി. ഇ. കിറ്റ്, ആംബുലൻസ് തുടങ്ങിയവയാണ് പട്ടികയിൽ ആദ്യം. രോഗികൾക്ക് ഉപയോഗിക്കാൻ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസ്സുകളും മറ്റു അനുബന്ധ വസ്തുക്കളും വോളന്റീയർമാർക്കുള്ള താമസ സൗകര്യം, വസ്ത്രങ്ങൾ അലക്കാനുള്ള സംവിധാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനം, റെഫ്രിജറേറ്റർ  അഗ്നിശമന ഉപകരണങ്ങൾ എന്നിവയും ആവശ്യങ്ങളിലുണ്ട്.
Published by:meera
First published: