നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; കർശന നിയന്ത്രണങ്ങളുമായി കാസർഗോഡ് ജില്ലാ ഭരണകൂടം

  കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; കർശന നിയന്ത്രണങ്ങളുമായി കാസർഗോഡ് ജില്ലാ ഭരണകൂടം

  കോവിഡ് ചട്ടം ലംഘിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ പിഴ ഈടാക്കാനും തീരുമാനം

  News 18

  News 18

  • Last Updated :
  • Share this:
  കാസർഗോഡ്: കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  പൊതുയിടങ്ങളില്‍ കോവിഡ് ചട്ടം ലംഘിച്ചാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ പിഴ ഈടാക്കാനും തീരുമാനമായി. പൊതുയിടങ്ങളിലും വാഹനയാത്രക്കിടയിലും വ്യാപകമായി കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. ഈ തീരുമാനത്തിന് വിരുദ്ധമായി തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ കടപൂട്ടിപ്പിക്കുന്നതിനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും കാഞ്ഞങ്ങാട്,കാസര്‍കോട് ഡി വൈ എസ് പി മാരെ യോഗം ചുമതലപ്പെടുത്തി.

  Also Read സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്‍റെ നിർണ്ണായക നീക്കം; സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കും

  സംസ്ഥാനത്ത് ഡിസംബർ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാറിന്റെ മുന്നറിയിപ്പുണ്ട്. രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകൾ ആയിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജില്ലയിൽ കോവിസ് രോഗപ്രതിരോധത്തിൽ ജില്ല മെച്ചപ്പെട്ട നിലയിലാണ്. ഇത് തകരാതിരിക്കാൻ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അതിനാൽ ഇവിടങ്ങളില്‍ കോവിഡ്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സിഡണ്ട് കമാന്റര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് കളകടര്‍ അറിയിച്ചു.

  പൊതുയിടങ്ങളിലെ കോവിഡ് ചട്ടലംഘനത്തിനെതിരെ യൂണിഫോം തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം മാഷ് പദ്ധതിയിലെ അധ്യാപകര്‍ക്കും പരിശോധന നടത്തി നടപടി സ്വീകരിക്കാം. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും അതത് തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് പരാമധി 50 പേരെ പങ്കെടുപ്പിക്കാന്‍മാത്രമേ അനുമതിയുള്ളു.
  Published by:user_49
  First published: