വടകരയിലെ മത്സ്യവ്യാപാരിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിക്കാനാവാതെ ഭരണകൂടം; സമ്പർക്ക പട്ടിക കൃത്യമല്ലെന്ന് ആശങ്ക
നൂറിലധികം ആളുകളുമായി പ്രാഥമിക സമ്പർക്കം തന്നെയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്

covid
- News18 Malayalam
- Last Updated: May 31, 2020, 12:58 PM IST
വടകര തൂണേരിയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ റൂട്ട് മാപ്പ് തയ്യാറാവാത്തത് ആശങ്കയാവുന്നു. തലശ്ശേരി മത്സ്യമാർക്കറ്റിൽ നിന്നുള്ള സമ്പർക്കത്തിലൂടെ തൂണേരിയിലെ മത്സ്യ വ്യാപാരിയിൽ കോവിഡ് വൈറസ് എത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഈ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തക്കച്ചവടക്കാരനായ ഇയാൾ സഞ്ചരിച്ച ആറ് ഗ്രാമപഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്ന് വാർഡുകളും ഇപ്പോൾ കണ്ടയ്ൻമെന്റ് സോണാണ്. നൂറിലധികം ആളുകളുമായി പ്രാഥമിക സമ്പർക്കം തന്നെയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. എന്നാൽ ഇതുവരെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനായിട്ടില്ല. You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?[NEWS]
അതുകൊണ്ടു തന്നെ സമ്പർക്ക പട്ടിക കൃത്യമല്ലെന്ന ആശങ്ക പഞ്ചായത്ത് ഭരണസമിതികൾ പങ്കുവെക്കുന്നുണ്ട്.
രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ഉദ്യോഗസ്ഥനുൾപ്പെടെ എടച്ചേരി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ ക്വറന്റീനിലാണ്. കൂടാതെ ആറ് പഞ്ചായത്തുകളിലെ മൽസ്യക്കച്ചവടക്കാർ, തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി പേരും. കൃത്യമായ പട്ടിക വരുമ്പോൾ കൂടുതൽ പേർക്ക് സമ്പർക്കമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ പറഞ്ഞു.
ഇയാളുടെ റൂട്ട് മാപ് പ്രത്യേകം പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ചു മൂന്ന് ദിവസമായിട്ടും റൂട്ട് മാപ് പ്രസിദ്ധീകരിക്കാത്തത് പ്രദേശത്തെ ജനങ്ങളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റൂട്ട് മാപ് സാങ്കേതികത്വം മാത്രമാണെന്നും സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ പേരെയും കണ്ടെത്തുകയും പഞ്ചായത്തുകൾ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിശദീകരണം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഈ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തക്കച്ചവടക്കാരനായ ഇയാൾ സഞ്ചരിച്ച ആറ് ഗ്രാമപഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്ന് വാർഡുകളും ഇപ്പോൾ കണ്ടയ്ൻമെന്റ് സോണാണ്. നൂറിലധികം ആളുകളുമായി പ്രാഥമിക സമ്പർക്കം തന്നെയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. എന്നാൽ ഇതുവരെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനായിട്ടില്ല.