കോവിഡ് പോസിറ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി മലപ്പുറം ഡി.എം.ഒ
കോവിഡ് പോസിറ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി മലപ്പുറം ഡി.എം.ഒ
ഒരിക്കല്‍ കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയികഴിഞ്ഞാല്‍, തുടര്‍ന്ന് എത്ര പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ട് കിട്ടിയാലും ആദ്യപരിശോധനയുടെ പോസറ്റീവ് റിസൾട്ട് മാത്രമേ അംഗീകരിക്കുകയുളളു.
മലപ്പുറം: കോവിഡ് പോസിറ്റിവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിയും, പരിശോധന നടത്തിയ ലബോറട്ടറി ഉടമയും ശിക്ഷാര്ഹരാവുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഡി.എം.ഒയുടെ നിർദേശത്തിലെ വിശദാംശങ്ങൾ ഇങ്ങനെ.
കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ ഇരിക്കുന്നവര്‍ കര്‍ശനമായും ക്വാറന്റീൻ നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആണ് എന്ന് സ്ഥിരികരിച്ചല്‍ നിര്‍ബന്ധമായും ക്വാറന്റീനിൽ പോകേണ്ടതാണ്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ ചിലര്‍ വിണ്ടും പരിശോധനയ്ക്കായി ലാബുകളെ സമീപക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. മാത്രമല്ല ശിക്ഷാര്‍ഹവുമാണ്. ആയതിനാല്‍ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കഴിഞ്ഞാല്‍ അത് രോഗം സ്ഥിരികരിച്ചത് തന്നയാണ്.
അതേസമയം ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതു കൊണ്ടും മാത്രം രോഗ ബാധിതരല്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. അങ്ങനയുളളവര്ക്ക് ആര് ടി പി സി ആര് പരിശോധന കൂടി നടത്തണം. ഒരിക്കല്‍ കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയികഴിഞ്ഞാല്‍, തുടര്‍ന്ന് എത്ര പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ട് കിട്ടിയാലും ആദ്യപരിശോധനയുടെ പോസറ്റീവ് റിസൾട്ട് മാത്രമേ അംഗീകരിക്കുകയുളളു. ഇതിന് കാരണം സ്രവ പരിശോധന നടത്തുന്ന എല്ലാ സമയത്തും സ്രവത്തില്‍ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാവണമെന്നില്ല. ഇടവിട്ട സമയങ്ങളില്‍ മാത്രമാണ് സ്രവത്തില്‍ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാവുന്നത് ആയതിനാല്‍ ഒരു തവണ പോസിറ്റീവ് ആയി കഴിഞ്ഞാല്‍ ആ റിസല്‍ട്ടാണ് അംഗീകരിക്കേണ്ടത് .
ആന്റിജിന്‍ പരിശോധനയില്‍ രോഗം സ്ഥിരികരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് 17 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈ സമയത്ത് നിരീക്ഷണത്തില്‍ ഇരിക്കുന്ന വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതും, വീടുകളില്‍ ഇരിക്കുന്നവരെ പുറമെ നിന്നുളളവര്‍ സന്ദര്‍ശിക്കുന്നതും സമ്പര്‍ക്കവിലക്കിന്റെ ലംഘനമാണ്. അതും ശിക്ഷാര്‍ഹമാണ്. ഏതെങ്കിലും തരത്തിലുളള ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടവുകയാണങ്കില്‍ ആര് ആര് ടി മുഖേനയോ, മെഡിക്കല്‍ ഓഫീസര്‍ മുഖേനയോ നേരിട്ടോ ബ്ലോക്ക് തല കണ്ട്രോള് സെല്ലില്‍ വിവരം അറിയക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്. ആശുപത്രിയില്‍ പോകുന്നതിന് വേണ്ടിയോ മറ്റ് ചികിത്സാകാര്യങ്ങള്‍ക്ക് വേണ്ടിയോ പുറത്ത് ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകുന്ന പക്ഷം പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദ്ദേശനുസരണം മാത്രമേ ചെയ്യാന്‍ പാടുളളു.
എല്ലാ പഞ്ചായത്തിലും, നഗരസഭകളിലും കോവിഡ് രോഗത്തെ കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായും രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും ആവശ്യമായ സഹയങ്ങള്‍ നല്കുന്നതിനുമായി ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ സേവനവും ഉപയോഗിക്കാവുന്നതാണ്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സമ്പര്‍ക്കമുണ്ടായി 5 ദിവസത്തിനു ശേഷം പരിശോധന നടത്തേണ്ടതും നെഗറ്റീവ് ആണെങ്കില്‍ 14 ദിവസം നിരീക്ഷത്തില്‍ ഇരിക്കേണ്ടതുമാണ്. ഈ ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.