തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം രാജ്യത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാവരും കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾവീട്ടില് നിന്നിറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നതു വരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
ഒരു കാരണവശാലും കുട്ടികളെ ഒപ്പം കൊണ്ട് പോകരുത്.
രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യില്‍ കരുതുക.
പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.
ആളുകളോട് സംസാരിക്കുമ്പോള്‍ ആറ് അടി സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.
പോളിങ് ബൂത്തില്‍ കൂട്ടം കൂടി നില്‍ക്കരുത്. ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിന്നിലും ആറ് അടി സാമൂഹ്യ അകലം പാലിക്കാൻ ഒരു കാരണവശാലും മറക്കരുത്.
ഒരാള്‍ക്കും ഹസ്ത ദാനം നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.
ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
Also Read-
Covid 19 | കോവിഡ് വ്യാപനം; ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുംഅടച്ചിട്ട മുറികളില്‍ കോവിഡ് വ്യാപന സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനൊപ്പം എല്ലാ തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കുക.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക. ഒരു കാരണവശാലും ആൾക്കൂട്ടത്തിനിടയിൽ നിൽക്കരുത്
വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056 ല്‍ വിളിക്കാൻ മറക്കരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.