HOME » NEWS » Corona »

Covid 19 | അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തരുത്; പുതിയ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ വിതരണത്തിന് തടസമില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഓക്‌സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

News18 Malayalam
Updated: April 22, 2021, 6:55 PM IST
Covid 19 | അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തരുത്; പുതിയ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഓക്‌സിജന്‍ വിതരണം തടയുന്നതായി ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

ഉത്തരവ് ലംഘിച്ചാല്‍ ബന്ധപ്പെട്ട പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേറ്റും ഉത്തരവാദികളായിരിക്കും. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചില സംസ്ഥാനങ്ങള്‍ തടഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 2005ലെ ദുരന്തനിവാരണ നിയമം പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡ് 19 മിതമായതും കഠിനമായതും കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സുപ്രധാന ആവശ്യമാണ് മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത. ഓക്‌സിജന്‍ വിതരണത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഭല്ല പറഞ്ഞു. രാജ്യത്തുടനീളം മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം തടസ്സമില്ലാതെ നടത്തുന്നതിന് ഡിസാസ്റ്റാര്‍ മനേജ്‌മെന്റ് ആക്ടിന്റെ സെക്ഷന്‍ പ്രകാരം കേന്ദ്രഭരണ-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

Also Read-Covid 19 | ഓക്‌സിജന്‍ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

അതേസമയം അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ വിതരണത്തിന് തടസമില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഓക്‌സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓക്‌സിജന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തുടനീളം ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്റെ വന്‍ പ്രതിസന്ധിയുടെ പശ്ചത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. 2,95,041 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സജീവ കേസുകളില്‍ 1.26 ലക്ഷം വര്‍ധനവാണ് ഉണ്ടായത്.

Also Read- Covid 19 | ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

അതേസമയം വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തടസ്സമുണ്ടായാല്‍ പ്രാദേശിക ഭരണകൂടവുമായി പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഉല്‍പാദനവും വിതരണവും വര്‍ദ്ധിപ്പക്കുന്നതിനുമുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ആരായാനും അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വരും ദിവസങ്ങളില്‍ ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഓക്സിജന്‍ ഉല്പാദനവും വേഗതയും വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
Published by: Jayesh Krishnan
First published: April 22, 2021, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories