നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Dancing Doctor | കോവിഡ് രോഗികൾക്ക് സാന്ത്വനം: പിപിഇ കിറ്റിനുള്ളിൽ നൃത്തച്ചുവടുകളുമായി ഡോക്ടർ

  Dancing Doctor | കോവിഡ് രോഗികൾക്ക് സാന്ത്വനം: പിപിഇ കിറ്റിനുള്ളിൽ നൃത്തച്ചുവടുകളുമായി ഡോക്ടർ

  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണനാണ് ചികിത്സയിൽ കഴിയുന്ന രോഗികൾക്കുവേണ്ടി ചുവടുവെച്ചത്.

  Dr.Sreejith

  Dr.Sreejith

  • Share this:
  കാസർഗോഡ് : കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്ക് സന്തോഷം പകരാനാണ് പി പി ഇ കിറ്റ് ധരിച്ച് പരിശോധനക്കെത്തിയ ഡോക്ടർ നൃത്തം ചെയ്തത്.ഡോക്ടറുടെ സഹപ്രവർത്തകരാണ് നൃത്തം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണനാണ് ചികിത്സയിൽ കഴിയുന്ന രോഗികൾക്കുവേണ്ടി ചുവടുവെച്ചത്.
  You may also like:Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]

  മാനസികാസ്വാസ്ഥ്യം ഉള്ളവരെ പാർപ്പിക്കുന്ന പെരിയ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്ന 15 പേരെയാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പടന്നക്കാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറിലേക്ക് മാറ്റിയത്. ഇവരെ പരിശോധിക്കാൻ എത്തിയപ്പോഴാണ്  ഡോക്ടർ നൃത്തം വച്ചത്.


  15 പേരുടെയും  ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അപ്പോൾ മറ്റൊന്നും ചിന്തിച്ചില്ലെന്നും ഡോക്ടർ ശ്രീജിത്ത് പറയുന്നു.
  Published by:Asha Sulfiker
  First published:
  )}