ആംബുലൻസ് ഡ്രൈവർക്ക് പെട്ടെന്ന് അസുഖം; ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ‌ ആംബുലൻസ് ഡ്രൈവറായി

ആംബുലൻസ് ഡ്രൈവർക്ക് സുഖമില്ലാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനാണ് ഡോക്ടർ ആംബുലൻസ് ഡ്രൈവറായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പൂനെ: ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി ഡോക്ടർ. 30കാരനായ ഡോ. രൺജീത് നികമാണ് ആംബുലൻസ് ഡ്രൈവറിന്റെ റോൾ കൂടി ഏറ്റെടുത്ത് ശരിക്കുമൊരു കോവിഡ് പോരാളിയായത്. ‌

  71 വയസ് പ്രായമുള്ള രോഗിയെ പൂനെയിലെ കോവിഡ് കെയർ സെന്ററിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡോക്ടർ ഡ്രൈവറായത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് വൃദ്ധന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു.

  തുടർന്ന് ഇദ്ദേഹത്തെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. കോവിഡ് കെയർ സെന്ററിൽ ആംബുലൻ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവർക്ക് സുഖമില്ലായിരുന്നു. 108 ആംബുലൻസിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. മറ്റൊരു ആംബുലൻസ് ഡ്രൈവറെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

  ഇതിനിടെ രോഗിയുടെ നില വഷളായിക്കൊണ്ടിരുന്നു. ഇതോടെയാണ് ഡോ. രൺജീത് നികം ആംബുലൻസ് ഡ്രൈവറാകാൻ തീരുമാനിച്ചത്. രാജ്പുരോഹിത് എന്ന ഡോക്ടർ മെഡിക്കൽ സഹായിത്തിനായി ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഐസിയു സൗകര്യമുള്ള മറ്റൊരു ആശുപത്രിയിൽ രോഗിയെ എത്തിച്ചു.  രോഗിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് നികം പറഞ്ഞു. അതേസമയം അച്ഛന്റെ ജീവൻ രക്ഷിച്ച രണ്ട് ഡോക്ടർമാരെയും രോഗിയായ വൃദ്ധന്റെ മകൻ അഭിനന്ദിച്ചു. ഇദ്ദേഹവും കോവിഡ് ബാധിച്ച് പൂനെ കോവിഡ് കെയർ സെന്ററിൽ ചികിത്സയിലാണ്.
  Published by:Gowthamy GG
  First published:
  )}