'ജനതാ കർഫ്യു മോഡൽ' ഒരാഴ്ചയാക്കണെമെന്ന് ഡോക്ടർമാരുടെ സംഘടനകൾ

ഇപ്പോൾ കുറച്ചു ദിവസം അടച്ചിട്ടാൽ പിന്നീട് മാസങ്ങൾ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാമെന്നാണ് അഭിപ്രായം

News18 Malayalam | news18
Updated: March 21, 2020, 9:53 PM IST
'ജനതാ കർഫ്യു മോഡൽ' ഒരാഴ്ചയാക്കണെമെന്ന് ഡോക്ടർമാരുടെ സംഘടനകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 21, 2020, 9:53 PM IST IST
  • Share this:
തിരുവനന്തപുരം: പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഒരാഴ്ച വരെ എങ്കിലും അടച്ചിടണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടനകൾ. കേരളം സാമൂഹ്യവ്യാപനത്തിന് തൊട്ട് അടുത്ത് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതു സ്വകാര്യസ്ഥാപനങ്ങൾ അടക്കം കുറഞ്ഞത് ഒരാഴ്ച എങ്കിലും അടച്ചിടണമെന്ന നിർദ്ദേശം  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോൾ കുറച്ചു ദിവസം അടച്ചിട്ടാൽ പിന്നീട് മാസങ്ങൾ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാമെന്നാണ് അഭിപ്രായം. ഞായറാഴ്ചത്തെ കർഫ്യൂ പരിശീലനം മാത്രമായി കാണണമെന്നും ഐ എം എ പ്രതിനിധികൾ അറിയിച്ചു

സമൂഹത്തിൽ മുഴുവൻ പരിശോധന വ്യാപിപ്പിക്കണം. ആൻറി ബോഡി ടെസ്റ്റുകൾ സമൂഹത്തിൽ മുഴുവൻ ചെയ്യുവാനുള്ള സംവിധാനങ്ങൾ ഒരുക്കണം. പരിശോധനകൾ നടത്തി സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണ് ഇപ്പോഴെന്നും അഭിപ്രായപ്പെട്ടു. സാമൂഹ്യ വ്യാപനം നടക്കുമെന്ന് മുന്നിൽ കണ്ട് തന്നെ മുൻകരുതൽ ഒരുക്കണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും അറിയിച്ചു

You may also like:കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]

പതിനെട്ട് നിർദ്ദേശങ്ങളാണ് കെജിഎംഒഎ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്.കൊവിഡ് രോഗികളെ ചികിൽസിക്കാൻ വേണ്ടി മാത്രം എല്ലാ ജില്ലയിലും എല്ലാ സൗകര്യങ്ങളും ഉള്ള പ്രത്യേകം ആശുപത്രികൾ മാറ്റണം. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാൻ ആരോഗ്യ പ്രവർത്തകരെയും ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റി കരുതലായി നിലനിർത്തണം. കരുതലായി നിലനിർത്തുന്നവരെ ഓൺലൈൻ ഉപദേശങ്ങൾ നൽകാനും പ്രചാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണം. കുട്ടികളും പ്രായമായവരും പുർത്തിറങ്ങാതെ നോക്കണം. സ്ഥിരമായി മരുന്ന് കഴിക്കേണ്ട രോഗികൾക്ക് ആശാ വർക്കർമാരെ ഉപയോഗിച്ച് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.

 
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 21, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading