മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. മുംബൈയിലെ രണ്ടു ആശുപത്രികളിലായാണ് മൂന്നുകുട്ടികളുടെയും ശസ്ത്രക്രിയ നടന്നത്. നാല്, ആറ്, 14 പ്രായമായ കുട്ടികള്‍ക്കാണ് ബ്ലാക്ക്ഫംഗസ് ബാധയെ തുടര്‍ന്ന് കണ്ണ് നഷ്ടമായത്. എന്നാല്‍ ശാസ്ത്രക്രിയക്ക് വിധേയരായ 14 വയസുകാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത് മറ്റു രണ്ടുകുട്ടികള്‍ക്കും പ്രമേഹബാധിതരല്ലായിരുന്നു.
അതേസമയം ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് പ്രമേഹബാധിതയായ 16 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനു ശേഷമാണ് കുട്ടിക്ക് പ്രമേഹബാധയുണ്ടായതെന്ന് വയറിന്റെ ഒരു ഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ടയിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Also Read-ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
ആശുപത്രിയിലെത്തിച്ച് 48 മണിക്കൂറിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേസല്‍ ഷേത്ത് പറഞ്ഞു. 'കുട്ടിയുടെ മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നെന്നും ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു.
നാലും ആറും വയസ്സുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരും കോവിഡ് ബാധിതനായിരുന്നു. ബ്ലാക്ക് ഫംഗസ് കണ്ണുകളിലേക്ക് വ്യാപിച്ചിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കില്‍ അവരുടെ ജീവന് നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പറഞ്ഞു.
Also Read
ആപ്പില്ലാതെ മദ്യം, ആദ്യ ദിനത്തിൽ വൻതിരക്ക്; അൺ ലോക്കിൽ മദ്യശാലകൾ
അതേസമയം കേരളത്തില്‍ ഇന്ന് സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.