നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • പിസിആർ ടെസ്റ്റിന് വിട! ഇനി സെക്കന്റിനുള്ളിൽ നായകൾക്ക് കോവിഡ് ബാധ കണ്ടെത്താം

  പിസിആർ ടെസ്റ്റിന് വിട! ഇനി സെക്കന്റിനുള്ളിൽ നായകൾക്ക് കോവിഡ് ബാധ കണ്ടെത്താം

  രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് പോസിറ്റീവ് രോഗികളെയും തിരിച്ചറിയാൻ നായകൾക്ക് സാധിച്ചിട്ടുണ്ട് എന്ന് ഗവേഷകർ പറയുന്നു

  പരിശീലനം നേടുന്ന നായ

  പരിശീലനം നേടുന്ന നായ

  • Share this:
   മനുഷ്യരിൽ കോവിഡ് ബാധ കണ്ടെത്താൻ പുതിയ പരിശോധനാ രീതി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പിസിആർ ടെസ്റ്റിനേക്കാൾ അതിവേഗത്തിൽ പ്രത്യേക പരിശീലനം ലഭിച്ച നായകൾക്ക് കോവിഡ് കണ്ടെത്താൻ സാധിക്കുമെന്നതാണ് പുതിയ കണ്ടുപിടുത്തം.

   തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനപ്രകാരം കോവിഡ് അസുഖം ബാധിച്ച രോഗികളിൽ ഒരു പ്രത്യേകതരം ഗന്ധം ഉണ്ടാകുമെന്നും, പ്രത്യേക പരിശീലനം നൽകിയ നായകൾക്ക് ഇത് കണ്ടെത്താൻ സാധിക്കുമെന്നുമാണ് വെളിപ്പെടുത്തൽ. ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) ഗവേഷകരാണ് നായകൾക്ക് രോഗികളെ വാസന വഴി കണ്ടെത്താമെന്ന് പുതിയ പഠനം വഴി തെളിയിച്ചിരിക്കുന്നത്.

   എയർപോർട്ടുകളിലും മറ്റു ആളുകൾ കൂടുതലായി ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും രോഗികളെ കണ്ടെത്താൻ പുതിയ കണ്ടുപിടിത്തം സഹായകരമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ട് ടീമുകളായി പ്രത്യേക പരിശീലനം കിട്ടിയ നായകളാകും എയർപോർട്ടുകളിൽ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുക. ഇത്തരം പരിശോധനയുടെ ഫലം 94.3 ശതമാനവും കൃത്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

   3,500 ലധികം ഗന്ധ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അലക്കാത്ത സോക്സുകൾ, ആരോഗ്യപ്രവർത്തകർ ഉപയോഗിച്ച വസ്ത്രങ്ങൾ, മാസ്കുകൾ തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് പോസിറ്റീവ് രോഗികളെയും തിരിച്ചറിയാൻ നായകൾക്ക് സാധിച്ചിട്ടുണ്ട് എന്ന് ഗവേഷകർ പറയുന്നു. യുകെയിൽ കാണപ്പെട്ട പുതിയ കോവിഡ് വേരിയന്റ് ബാധിച്ച ആളുകളെ തിരിച്ചറിയാനും പ്രത്യേക പരിശീലനം നൽകിയ നായകൾക്ക് സാധിച്ചു എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തി.   ആറു നായകളാണ് യുകെയിൽ പ്രത്യേക പരിശീലനം നേടിയത്. ഇവ ഉപയോഗിച്ച സോക്സുകൾ ലാബുകളിലും പരിശോധനയ്ക്ക് വിധേയമാക്കി. റിപ്പോർട്ടുകൾ പ്രകാരം മുൻപ് ക്യാൻസർ, മലേറിയ, എപ്പിലെപ്സി തുടങ്ങിയ അസുഖങ്ങൾ കണ്ടെത്താനും നായകളുടെ സഹായം തേടിയിട്ടുണ്ട്.

   2008ലാണ് മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് എന്ന കൂട്ടായ്മ രൂപപ്പെടുത്തിയത്. ഡയബറ്റിസ്, കാൻസർ തുടങ്ങി മാരക അസുഖങ്ങൾ ബാധിച്ച ആളുകളെ കണ്ടെത്താൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഒരു കൂട്ടായ്മയാണിത്. ഇത് രോഗികളിൽ രോഗത്തിന്റെ തീവ്രത കൂടുന്നത് തിരിച്ചറിയാൻ സഹായകമാകും. നായകളെ ഉപയോഗിച്ച് കോവിഡ് പരിശിധിക്കുമ്പോൾ പിസിആർ ടെസ്റ്റിനേക്കാളും വേഗത്തിൽ ഫലം കണ്ടെത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പരിശോധന ഫലം ഒരു സെക്കന്റിനുള്ളി കണ്ടെത്താൻ സാധിക്കുമെന്ന് LSHTM പ്രൊഫസറായ ജെയ്ംസ് ലോഗൻ പറയുന്നു.

   കോവിഡ് പരിശോധനക്കായി പരിശീലനം നൽകിയ നായകളിൽ ചിലത് ജനിച്ചയുടനെ ഈ ആവശ്യങ്ങക്കായി ഉപയോഗിച്ചു പോരുന്നുവെങ്കിലും ചിലത് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ നായകളും ചിലത് ആളുകളും സംഭാവന നൽകിയ നായകളുമാണ്.

   എട്ടുമുതൽ പത്ത് ആഴ്ച്ച വരെയാണ് കോവിഡ് പരിശോധക്ക് ഉപയോഗിക്കുന്ന ഒരു നായയെ പരിശീലിപ്പിക്കാൻ വേണ്ട സമയം. കൃത്യമായി രോഗികളെ കണ്ടെത്തുന്ന നായകക്ക് പാരിതോഷികം നൽകാറുമുണ്ട് അധികൃതർ.

   Keywords: കോവിഡ് പരിശോധന, നായ, പിസിആർ ടെസ്റ്റ്, covid, covid test, dog, pcr test
   Published by:user_57
   First published:
   )}