വാക്സിനെ പേടിക്കരുത്: നിങ്ങൾ യഥാസമയം വാക്സിനുകൾ എടുക്കേണ്ടതിൻ്റെ 5 കാരണങ്ങൾ

Covid-19ൻ്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാടുമ്പോൾ വാക്സിനേഷനെടുക്കാൻ ഏവരേയും ബോധവൽക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഓരോ വ്യക്തിയും വാക്സിനെടുക്കേണ്ടതിനുള്ള 5 കാരണങ്ങളെ കുറിച്ചും കാലതാമസമില്ലാതെ അത് ലഭിക്കേണ്ടതുണ്ടെന്നും ഞങ്ങൾ പറയുന്നത്.

Covid_Vaccine

Covid_Vaccine

 • Share this:
  വൈദ്യശാസ്ത്രം മനുഷ്യ വർഗത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് വാക്സിനുകൾ. സ്മോൾ പോക്സ്, പോളിയോ എന്നിവയുൾപ്പെടെ നിരവധി മാരകമായ രോഗങ്ങളെ ഉന്മൂലനം ചെയ്യാനോ അവയെ തടഞ്ഞുനിർത്താനോ ഇവ സഹായിച്ചിട്ടുണ്ട്. സമയോചിതമായ പ്രതിരോധ കുത്തിവയ്പ്പ് പ്രവർത്തനങ്ങൾ രോഗം പടരുന്നത് തടയുകയും, വ്യക്തികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തിലെ ആവശ്യകതയെ കുറിച്ചും നിരവധി തെളിവുകൾ നമ്മുടെ മുന്നിലുള്ളപ്പോൾ പോലും അവയുടെ ഉപയോഗക്ഷമതയെ കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. Covid-19ൻ്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാടുമ്പോൾ വാക്സിനേഷനെടുക്കാൻ ഏവരേയും ബോധവൽക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഓരോ വ്യക്തിയും വാക്സിനെടുക്കേണ്ടതിനുള്ള 5 കാരണങ്ങളെ കുറിച്ചും കാലതാമസമില്ലാതെ അത് ലഭിക്കേണ്ടതുണ്ടെന്നും ഞങ്ങൾ പറയുന്നത്.

  വൈദ്യസഹായം സാധ്യമല്ലാത്ത രോഗങ്ങളെ വാക്സിനുകൾ തടയുന്നു

  Covid-19 നെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കിടക്കകളുടെയും ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെയും അഭാവമാണ് ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി. കൃത്യസമയത്ത് വാക്സിനേഷനെടുക്കുന്നത് രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനുള്ള അമിതഭാരം ഒഴിവാക്കാൻ സഹായിക്കുന്നു, കൂടാതെ രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

  വാക്സിനുകൾ പ്രിയപ്പെട്ടവരെയും കമ്മ്യൂണിറ്റികളെയും സംരക്ഷിക്കുന്നു

  വാക്സിനെടുക്കാത്ത പലരും അവരറിയാതെ തന്നെ രോഗവാഹകരാകുകയാണ്. ഇത് അവരുടെ പ്രിയപ്പെട്ടവരെ അപകടത്തിലാക്കുന്നു. Covid-19 പ്രതിസന്ധി ഘട്ടത്തിൽ രോഗം പടരാനുള്ള വലിയ കാരണങ്ങളിലൊന്ന് ഇതാണ്. കുടുംബത്തിലെ പ്രായമുള്ളവരിൽ പലർക്കും രോഗം വന്നത് വീട്ടിലെ തന്നെ ലക്ഷണമില്ലാത്ത ആളുകളിൽ നിന്നാണ്.

  വാക്സിനുകൾ ചികിത്സാ ചെലവ് കുറയ്ക്കുന്നു

  വാക്സിനുകൾ രാജ്യത്തിൻ്റെ പൊതു ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം രോഗികളുടെ ചികിത്സാ ചെലവും കുറയ്ക്കുന്നു. ആരോഗ്യമുള്ള ജനവിഭാഗവും സമ്പദ്ഘടനയിലെ ഉൽപ്പാദനക്ഷമതയും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യമുള്ള ജനതയെന്നാൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കെട്ടുറപ്പുണ്ടെന്നാണ് അർത്ഥം.

  വാക്സിനുകൾ വിതരണം ചെയ്യാൻ എളുപ്പമാണ്

  എല്ലാ ഇന്ത്യക്കാർക്കും Covid-19 പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ലക്ഷ്യമിടുന്ന Network18 Sanjeevani – A Shot Of Life പോലുള്ള കൂട്ട പ്രതിരോധ കുത്തിവയ്പ്പ് ക്യാംപെയിനിലൂടെ ധാരാളം ആളുകൾക്ക് വേഗത്തിൽ വാക്സിനുകൾ നൽകാൻ കഴിയും. കൂടാതെ, രാജ്യത്തെ ദരിദ്ര മേഖലകളിൽ പോലും വേഗത്തിൽ വാക്സിനുകൾ എത്തിക്കാൻ ആരോഗ്യസംരക്ഷണ പ്രവർത്തകർ പുതുവഴികൾ തേടുന്നു.

  വാക്സിനുകൾ മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു

  വാക്സിനുകളുടെ മറ്റൊരു നല്ല വശമെന്ന് പറയുന്നത് മറ്റ് അനുബന്ധ രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നു എന്നതാണ്. അവ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനാൽ, ശരീരത്തെ ആക്രമിക്കുന്ന സമാനമായ വൈറസുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

  എല്ലാ ഇന്ത്യക്കാർക്കും Covid-19 വാക്സിൻ ലഭിച്ചാൽ നമുക്ക് Covid-19 നെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയും. പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ഓരോ പൗരനും ശരിയായ വിവരങ്ങൾ ലഭ്യമാക്കുകയും വേണം. ശരിയായ വിവരങ്ങളുപയോഗിച്ച്, രോഗരഹിതവും സന്തുഷ്ടവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പാതയിലേക്ക് നമുക്ക് പോകാം. അതാണ് ഫെഡറൽ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സിഎസ്ആർ സംരംഭമായ Network18 ‘Sanjeevani – A Shot Of Life’, എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന് പിന്നിലെ പ്രചോദനം. ഇന്ത്യയുടെ ആരോഗ്യത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള ഈ യജ്ഞത്തിൽ പങ്കു ചേരുക, ഒപ്പം Covid-19 വാക്സിനേഷനും ഇതുസംബന്ധിച്ച വിവരങ്ങളും എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കാൻ സഹായിക്കുക.
  Published by:Anuraj GR
  First published:
  )}