• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|'ആന്റിജൻ ടെസ്റ്റിനേക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു'; ഡോ. ബി ഇക്ബാൽ

Covid19|'ആന്റിജൻ ടെസ്റ്റിനേക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു'; ഡോ. ബി ഇക്ബാൽ

ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ച് തന്നെ ഫലവും അറിയാൻ പറ്റും-ഡോ. ഇക്ബാൽ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് 19 കണ്ടെത്തുന്നതിന് നടത്തുന്ന ആന്റിജൻ ടെസ്റ്റിനെ കുറിച്ച് ചില തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നുവെന്ന് ഡോക്ടർ ബി. ഇക്ബാൽ. കോവിഡ് രോഗ നിർണ്ണയത്തിനായി പി സി ആർ, ആന്റി ജൻ, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ടെന്നും ഇവക്കോരൊന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ടെസ്റ്റുകളുടെ ശാസ്ത്ര തത്വം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് ഡോ. ബി ഇക്ബാൽ പറയുന്നു. ഓരോ ടെസ്റ്റുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും വിശദമാക്കുന്നതാണ് ഡോ. ഇക്ബാലിന്റെ പോസ്റ്റ്.

    TRENDING:Covid 19 | ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; 204 പേര്‍ക്ക്‌ രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെ
    [NEWS]
    Dil Bechara| ദിൽ ബേച്ചാരയിലെ സുശാന്ത് സിംഗ് രാജ്പുതിന്റെ ഷർട്ട് ഏറ്റെടുത്ത് നെറ്റിസെൻസ്; കാരണം ഇതാണ്
    [NEWS]
    Summit on Girl Child|പെൺകുട്ടികൾക്കായി കൈകോർക്കാൻ മിഷേൽ ഒബാമയ്ക്കും മേഗൻ മർക്കലിനുമൊപ്പം പ്രിയങ്ക ചോപ്രയും
    [NEWS]


    ഡോ. ബി ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

    ആന്റിജൻ ടെസ്റ്റിനെ പറ്റി ചില തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞു
    കോവിഡ് രോഗ നിർണ്ണയത്തിനായി പി സി ആർ, ആന്റി ജൻ, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ട്. ഇവക്കോരൊന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.
    കോവിഡിന് കാരണമായ കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉൾ ഭാഗവും പ്രോട്ടിൻ എന്ന പുറം ഭാഗവും. പി സി ആർ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്റിജൻ ടെസ്റ്റ് പ്രോട്ടീൻ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗ നിർണ്ണയത്തിന് സഹായകരമാണ്. എന്നാൽ പി സി ആർ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ 4 മുതൽ ആറു മണിക്കൂർ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.
    ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ച് തന്നെ ഫലവും അറിയാൻ പറ്റും. ലാബറട്ടറിയിൽ അയക്കേണ്ടതുമില്ല.
    രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരിൽ പി സി ആർ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങൾ തുടർന്നും പുറത്ത് വരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് ചെയ്താൽ നെഗറ്റീവായിരിക്കും. അത് പോലെ രോഗലക്ഷണമുള്ളവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും ഒരു സുരക്ഷക്ക് വേണ്ടി പിസി ആർ ടെസ്റ്റ് നടത്താറുമുണ്ട്.
    ഇത് പോലെ ആന്റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന ആന്റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്റിബോഡി ടെസ്റ്റ് ചെയ്യുന്നത്. പ്രധാനമായും രോഗവ്യാപനം സമൂഹത്തിലോ ഒരു വിഭാഗത്തിലോ സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ആന്റി ബോഡി ടെസ്റ്റ് ചെയ്യുന്നത്. ആന്റിബോഡി ടെസ്റ്റ് ചെയ്ത് ഐ ജി എം എന്ന പ്രതിവസ്തൂ കണ്ടാൽ രോഗമുണ്ടെന്ന് സൂചന ലഭിക്കും അവർക്ക് പി സി ആർ ടെസ്റ്റോ ആന്റി ജൻ ടെസ്റ്റോ നടത്തേണ്ടിവരും. രോഗലക്ഷണം ‌ കണ്ടിട്ട്‌ ഏതാനും ദിവസം കഴിഞ്ഞു മാത്രമേ ഐജി എം പ്രത്യക്ഷപ്പെടൂ എന്ന പരിമിതിയുണ്ട്‌. ഐ ജി ജി പ്രതിവസ്തു കണ്ടാൽ രോഗം ഭേദമായെന്നാണ് അർത്ഥം.
    ആന്റിജൻ ടെസ്റ്റ് വന്നതോടെ രോഗം കണ്ടെത്തുക എളുപ്പമായിട്ടുണ്ട്. കോവിഡ് സ്ക്രീനിങ്ങിനായി ആന്റിജൻ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വൈറസിന്റെ പുറംപാളിയിലുള്ള മാംസ്യ (പ്രോട്ടീൻ) തന്മാത്രകളെ രോഗിയാകാൻ സാധ്യതയുള്ള ആളുകളുടെ സ്രവത്തിൽ കണ്ടെടുക്കുകയാണ് ഈ ടെസ്റ്റ് വഴി ചെയ്യുന്നത്. കോവിഡ് - 19 പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാൽ മൂക്കിന്റെ പിൻ ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിദ്ധ്യം കൂടുതൽ കാണുന്നത്. അതിനാൽ ഈ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. വളരെ കുറച്ച് വൈറസുകൾ മാത്രമേ ഉള്ളൂ എങ്കിൽ ടെസ്റ്റ് നെഗറ്റീവ് ആകാമെങ്കിലും രോഗികൾ അല്ലാത്തവർ പോസിറ്റീവ് ആകാനുള്ള സാധ്യത വിരളമാണ്. . RT PCR എന്ന പരിശോധനക്ക് റിസൾട്ട് വരാൻ സമയം കൂടുതൽ എടുക്കും എന്നതും സമൂഹത്തിൽ, ഫീൽഡിൽ വച്ചു തന്നെ റിസൾട്ട് കിട്ടണമെന്നതും കണക്കിലെടുക്കുമ്പോൾ ആന്റിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് .

    ഇവക്ക്‌ പുറമേ പി സി ആർ ടെസ്റ്റിനു സമാനമായ ട്രൂനാറ്റ്‌, ജെൻ എക്സ്പ്രസ്സ്‌ എന്നീ ടെസ്റ്റുകളുമുണ്ട്‌. ഇവ ഉപയോഗിച്ചാൽ 30-45 മിനിട്ട്‌ കൊണ്ട്‌ റിസൾട്ട്‌ കിട്ടും. എന്നാൽ ഒരു മെഷീനിൽ ചെയ്യാവുന്ന ടെസ്റ്റുകൾക്ക്‌ പരിമിതിയുണ്ട്‌. ശസ്ത്രക്രിയക്ക്‌ മുൻപ്‌ സ്ക്രീനിംഗിനായിട്ടാണു ഇത്തരം ടെസ്റ്റുകൾ ചെയ്യുന്നത്‌.
    ടെസ്റ്റുകളുടെ ശാസ്ത്ര തത്വം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
    Published by:Gowthamy GG
    First published: