അനേകം കോവിഡ് രോഗികളുടെ ആശ്വാസമായി; ഒടുവിൽ ഡോ. ഷിറീൻ റൂഹാനി രോഗത്തിനു കീഴടങ്ങി

തീരെ അവശയായിട്ടും കയ്യിൽ ഘടിപ്പിച്ച കാനുലയുമായി രോഗിയെ പരിശോധിക്കാൻ എത്തിയ ഡോക്ടറെന്ന നിലയിലാണ് ലോകം ഷിറീനെ ശ്രദ്ധിച്ചു തുടങ്ങിയത്.

News18 Malayalam | news18-malayalam
Updated: March 22, 2020, 8:55 AM IST
അനേകം കോവിഡ് രോഗികളുടെ ആശ്വാസമായി; ഒടുവിൽ ഡോ. ഷിറീൻ റൂഹാനി രോഗത്തിനു കീഴടങ്ങി
തീരെ അവശയായിട്ടും കയ്യിൽ ഘടിപ്പിച്ച കാനുലയുമായി രോഗിയെ പരിശോധിക്കാൻ എത്തിയ ഡോക്ടറെന്ന നിലയിലാണ് ലോകം ഷിറീനെ ശ്രദ്ധിച്ചു തുടങ്ങിയത്.
  • Share this:
ഇറാനിലെ ടെഹ്റാനിൽ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറൽ ഫിസിഷ്യൻ ഡോ. ഷിറീൻ റൂഹാനി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. തീരെ അവശയായിട്ടും കയ്യിൽ ഘടിപ്പിച്ച കാനുലയുമായി രോഗിയെ പരിശോധിക്കാൻ എത്തിയ ഡോക്ടറെന്ന നിലയിലാണ് ലോകം ഷിറീനെ ശ്രദ്ധിച്ചു തുടങ്ങിയത്.

ചൈനയ്ക്കു ശേഷം, ഇറ്റലിക്കൊപ്പം കൊവിഡ് 19 ഏറ്റവും അധികം ബാധിച്ചത് ഇറാനെയാണ്. വേണ്ടത്ര ഡോക്ടർമാരോ മരുന്നുകളോ ആശുപത്രിയിൽ കിടക്കകളോ ഒന്നുമില്ലാതെ പ്രയാസപ്പെട്ടു ആ രാജ്യം. കൊറോണാ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന നഗരവും. അവിടുത്തെ മെഡിക്കൽ ഓഫീസറാണ് ഷിറീൻ റൂഹാനി.

വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ  രണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്താണ് ഷിറീൻ റുഹാമിയും രോഗിയായത്. നിർജലീകരണം സംഭവിച്ചിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ലെന്ന് ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയുമായി അവർ രോഗികളെ കാണാൻ എത്തുകയും ചെയ്തു.
You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]

ക്ഷീണിച്ച അവസ്ഥയിലും അവർ കോവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്നുതന്നെ ആകെ ക്ഷീണിതയായ അവരെ സഹപ്രവർത്തകർ ടെഹ്റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 
First published: March 22, 2020, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading