• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • ഹോമിയോപ്പതി നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഏതാണ്? ഐ.എം.എ.യോട് ഡോ: ബിജുവിന്റെ ചോദ്യം

ഹോമിയോപ്പതി നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഏതാണ്? ഐ.എം.എ.യോട് ഡോ: ബിജുവിന്റെ ചോദ്യം

Dr Biju slams IMA for its remarks against homeopathy | ഹോമിയോപ്പതിയെ വിമർശിച്ചുകൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാമർശങ്ങളെ ചോദ്യം ചെയ്ത് ഡോ: ബിജു

Dr Biju

Dr Biju

 • Last Updated :
 • Share this:
  ഹോമിയോപ്പതിക്കെതിരായുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ.) പരാമർശങ്ങളെ വിമർശിച്ച് സിനിമാ സംവിധായകനും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറുമായ (ഹോമിയോ) ഡോ: ബിജു. മുഖ്യമന്ത്രിയെക്കാളും വലിയ സൂപ്പർ മുഖ്യമന്ത്രി ചമയുക ആണ് ഐ.എം.എ. ചെയ്യുന്നത് എന്ന് ബിജു പറയുന്നു. ബിജുവിന്റെ വിശദമായ പോസ്റ്റിലേക്ക്:

  "കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റർ മരുന്നുകൾ നൽകാം എന്ന് ബഹുമാന്യനായ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു . ഉടൻ തന്നെ ഐ.എം.എ. എന്ന സ്വകാര്യ സംഘടന പ്രസ്താവനയുമായി രംഗത്തെത്തി. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയെ പോലും ഭീഷണിപ്പെടുത്തുന്ന ഭാഷയിൽ ആണ് ഐ.എം.എ. പ്രസ്താവന ഇറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുഖ്യമന്ത്രിയെക്കാളും വലിയ സൂപ്പർ മുഖ്യമന്ത്രി ചമയുക ആണ് ഐ.എം.എ. ചെയ്യുന്നത്. ആ പ്രസ്താവനയിൽ വലിയ രീതിയിൽ കള്ളം പ്രചരിപ്പിക്കാനും ഐ.എം.എ. ശ്രമിച്ചിട്ടുണ്ട് .

  സുപ്രീം കോടതി പോലും ഹോമിയോപ്പതിയെ നിരാകരിച്ചു എന്ന കള്ളത്തരം ഐ.എം.എ. പോലെ ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന എന്ത് അടിസ്ഥാനത്തിൽ ആണ് ഉന്നയിക്കുന്നത് . ഹോമിയോപ്പതി നിരാകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഏതാണ് . അതിന്റെ പകർപ്പ് ഐ.എം.എ.യ്ക്ക് ഹാജരാക്കാമോ. ഒരു സ്വകാര്യ വ്യക്തി കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയെ അനുവദിക്കണം എന്ന ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ആ ഹർജിയിൽ മെറിറ്റില്ല എന്നതിനാൽ ആ ഹർജി പ്രാഥമികമായി തന്നെ തള്ളിക്കളയുകയും ചെയ്യുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

  സർക്കാർ തലത്തിൽ ആയുഷ് മന്ത്രാലയം ഉള്ളപ്പോൾ കോവിഡ് ചികിൽസിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഏത് സ്വകാര്യ ഡോക്ടർ ഹർജി നൽകിയാലും അത് റിജക്ട് ചെയ്യും എന്നത് സ്വാഭാവികം ആണല്ലോ. സ്വകാര്യ ചികിത്സയ്ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് അലോപ്പതി ഡോക്ടർ ഹർജി കൊടുത്താലും ഇത് തന്നെയാകും വിധി. ഒരു പാൻഡെമിക് രോഗ ചികിത്സ നിയന്ത്രണം സർക്കാരാണ് ചെയ്യേണ്ടത്, സ്വകാര്യ ഡോക്ടർമാർ അല്ല . ഈ ഹർജി തള്ളി എന്നതിനെ ഹോമിയോപ്പതി ചികിൽസിക്കാൻ പാടില്ല എന്ന് കോടതി പറഞ്ഞു എന്ന രീതിയിൽ വളച്ചൊടിച്ചു കപട പ്രചാരണം നടത്തുന്നത് ഐ.എം.എ.ക്ക് ഭൂഷണം ആണോ എന്നത് അതിന്റെ സംസ്ഥാന നേതാക്കൾ തന്നെ ആലോചിക്കട്ടെ.

  ചുരുങ്ങിയത് കോടതിയുടെ ആ ഓർഡർ എങ്കിലും വായിച്ചു നോക്കിയിട്ടു വേണ്ടേ ഇമ്മാതിരി കള്ള പ്രചാരണങ്ങൾക്ക് ഇറങ്ങി പുറപ്പെടേണ്ടത്. ഒരു സാമാന്യ ബോധം വേണ്ടേ നിങ്ങൾക്ക്. വേൾഡ് ഹെൽത് ഓർഗനൈസേഷൻ അംഗീകരിച്ചിട്ടുള്ള ഒരു ചികിത്സാ ശാഖയാണ് ഹോമിയോപ്പതി. നൂറ്റിഇരുപതില്പരം ലോക രാജ്യങ്ങളിൽ ഔദ്യോഗിക അംഗീകാരത്തോടെ ചികിൽസിക്കുന്ന ഒരു വൈദ്യശാസ്ത്രം ആണ് ഹോമിയോപ്പതി. ഇന്ത്യയിൽ നിയമാനുസൃതം സർക്കാർ കോളജുകളിൽ വിപുലമായി പഠിപ്പിക്കുകയും നിരവധി സർക്കാർ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളിലൂടെ ചികിത്സ നൽകുകയും ചെയ്യുന്ന ഒരു വൈദ്യ ശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി. കേന്ദ്ര സർക്കാറിനു കീഴിലും സംസ്ഥാന സർക്കാരുകളുടെ കീഴിലും ആയുഷ് മന്ത്രാലയം വിപുലമായി പ്രവർത്തിക്കുന്നു.

  ഇത്തരത്തിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ഒരു വൈദ്യശാസ്ത്രം അശാസ്ത്രീയം ആണ്, അത് ചികിത്സിക്കരുത് പ്രതിരോധ നടപടികളിൽ പങ്കാളികൾ ആകരുത് എന്നൊക്കെ തീട്ടൂരം ഇറക്കാൻ ഈ ഐ.എം.എ. എന്ന സ്വകാര്യ സംഘടന ആരാണ്? നിങ്ങൾക്ക് ആരാണ് ഈ അധികാരം ഒക്കെ നൽകിയത്. ഇവിടെ നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഒരു സർക്കാർ ഉണ്ട്, ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഉണ്ട്. അവർ തീരുമാനിച്ചോളും നാട്ടിലെ ജനങ്ങൾക്ക് ഗുണകരം ആയത് എന്തൊക്കെയെന്ന്. അതിനെ മറികടന്നു ഭീഷിണിപ്പെടുത്തുന്ന രീതി ഏതായാലും കേരളത്തിൽ തൽക്കാലം നടക്കില്ല.

  BEST PERFORMING STORIES:LockDown| ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞു; 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യെന്ന് നാസ [NEWS]വ്യക്തിയുടെ സ്വകാര്യതക്ക് CPM ഒരു വിലയും കല്പിക്കുന്നില്ലേ? സ്പ്രിങ്ക്ളർ കരാറില്‍ വിശദീകരണവുമായി എം.ബി രാജേഷ് [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]

  ഇനി ശാസ്ത്രീയതയുടെ കാര്യം . അതിന്റെ അവസാന വാക്ക് നിങ്ങളല്ലല്ലോ തീരുമാനിക്കേണ്ടത് ഐ.എം.എ. നിങ്ങൾ ഒരു വൈദ്യ ശാസ്ത്ര ശാഖയിലെ ഡോക്ടർമാരുടെ ഒരു സ്വകാര്യ സംഘടന മാത്രമല്ലേ? രാജ്യത്ത് ആയുർവേദവും ഹോമിയോപ്പതിയും സിദ്ധയും യുനാനിയും ആദിവാസി വൈദ്യവും ഉൾപ്പെടെ നിരവധി ചികിത്സാ രീതികൾ ഉണ്ട്. ഇവയുടെ ഒക്കെ ശാസ്ത്രീയതയും അശാസ്ത്രീയതയും തീരുമാനിക്കുന്നത് നിങ്ങൾ അല്ലല്ലോ. നിങ്ങൾക്ക് ഈ വിഷയങ്ങളിൽ ആവശ്യത്തിനുള്ള അവഗാഹവും ഇല്ല. അതിനുള്ള അവകാശവും നിങ്ങൾക്കില്ല.

  കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും കേരള സർക്കാരിന്റെ നിർദ്ദേശങ്ങളും ആണ് ഈ നാട്ടിൽ ആധികാരികം. ബന്ധപ്പെട്ട ആയുഷ് സ്ഥാപനങ്ങൾ ആ വൈദ്യശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട റിസർച്ചുകളും സ്റ്റഡിയും റിപ്പോർട്ടുകളും നിരന്തരം നടത്തുകയും പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്. അല്ലാതെ ഐ.എം.എ.യുടെ തീട്ടൂരം അല്ല ഇവിടുത്തെ നിയമം . ബൾബിനും പെയിന്റിനുമൊക്കെ പണം വാങ്ങി അണുനാശിനി സർട്ടിഫിക്കറ്റ് നൽകുന്ന ഐ.എം.എ.യുടെ ആ ശാസ്ത്രീയത തൽക്കാലം ആയുർവേദത്തിനും ഹോമിയോപ്പതിക്കും ഒന്നും ആവശ്യമില്ല താനും.

  ഐ.എം.എ.യുടെ അറിവിലേക്കായി തല്ക്കാലം കോവിഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം. ഇന്ത്യയിൽ മണിപ്പൂർ, ഗോവ, ഗുജറാത്ത്, ജമ്മു ആൻഡ് കാശ്മീർ, ഡൽഹി, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് ചികിത്സയിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രം അലോപ്പതിയോടൊപ്പം സംയോജിത ചികിത്സ എന്ന നിലയിൽ അതാത് സംസ്ഥാന സർക്കാരുകൾ ഔദ്യോഗികമായി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടങ്ങളിൽ പലയിടത്തും മികച്ച ഫലം കിട്ടിയതായുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ട്.

  ക്യൂബയിൽ കോവിഡ് നിയന്ത്രണ വിധേയമാക്കിയതിൽ ഹോമിയോപ്പതി മരുന്നുകൾ വ്യാപകമായി സർക്കാർ ഉപയോഗപ്പെടുത്തിയതിന്റെ ഫലം ആണെന്ന് ക്യൂബൻ സർക്കാർ തന്നെ പറഞ്ഞിരുന്നു.

  അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ . ശാസ്ത്രത്തിന്റെ അവസാന വാക്ക് നിങ്ങളല്ല. നിങ്ങൾക്കറിയുന്നത് മാത്രമാണ് ശാസ്ത്രം അത് മാത്രമാണ് സത്യം എന്നൊന്നും വിചാരിച്ചു കളയരുത്. ഏത് വൈദ്യ ശാസ്ത്രത്തിന്റെയും പ്രയോജനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുത്തുക എന്നതാണ് ഇത്തരം ഒരു അവസ്ഥയിൽ സ്വീകരിക്കേണ്ട നിലപാട്. ജനപക്ഷത്ത് നിൽക്കുന്ന കേരള സർക്കാർ അത്തരം ഒരു നിലപാട് എടുക്കുമ്പോൾ സർക്കാരിനെയും മുഖ്യമന്ത്രിയെ പോലും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് രംഗത്തു വരുന്ന ഐ.എം.എ.യോട് മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടം എടുത്ത് പറയട്ടെ ഈ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. കുത്തിത്തിരുപ്പുമായി ഇറങ്ങേണ്ട സമയം അല്ല ഇതെന്ന് ഓർത്താൽ നന്ന്."

  First published: