നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|ഇരിങ്ങാലക്കുടയിലെ രോഗവ്യാപനം; ഉത്തരവാദികൾ നഗരസഭയും കാലിത്തീറ്റക്കമ്പനിയുമെന്ന് DYFI

  Covid19|ഇരിങ്ങാലക്കുടയിലെ രോഗവ്യാപനം; ഉത്തരവാദികൾ നഗരസഭയും കാലിത്തീറ്റക്കമ്പനിയുമെന്ന് DYFI

  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണമാണ് ഡിവൈ എഫ് ഐ യുടേതെന്ന് ഇരിങ്ങാലക്കുട ചെയർപേഴ്സൺ നിമ്യ ഷിജു പ്രതികരിച്ചു.

  covid 19

  covid 19

  • Share this:
  തൃശ്ശൂർ : സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ ഇരിങ്ങാലക്കുടയിൽ നഗരസഭയ്ക്കും കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ യ്ക്കും എതിരെ ഡിവൈ എഫ് ഐ രംഗത്ത്. കോൺഗ്രസ് നേതാവിൻ്റെ കീഴിലുള്ള കെഎസ്ഇ കമ്പനി മാനേജ്മെൻ്റിൻ്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും അനാസ്ഥ മൂലമാണ് ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായതെന്ന് ഡിവൈഎഫ് ഐ ആരോപിക്കുന്നു.

  പൊതുജനങ്ങളുടെ അശ്രദ്ധയും ജാഗ്രതാ കുറവും കൊണ്ടാണെന്ന് പരാമർശിച്ചുള്ള കോവിഡ് ജാഗ്രതാ മുന്നറിയിപ്പ് പ്രചരണം പ്രതിഷധാർഹമാണെന്നും ഡി വൈ എഫ് ഐ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നഗരസഭ അധികൃതരുടെ കൃത്യവിലോപത്തെ മറയിടാൻ യു ഡി എഫ് ശ്രമിക്കുകയാണെെന്നാണ് ആരോപണം.

  എന്നാൽ ജനങ്ങളെ കുറ്റക്കാരാക്കിക്കൊണ്ടുള്ള പ്രചാരണം നടത്തിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന കലക്ടറുടെ ഉത്തരവാണ് പ്രചാരണം നടത്തുന്നതെന്നും ഇരിങ്ങാലക്കുട ചെയർപേഴ്സൺ നിമ്യ ഷിജു പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണമാണ് ഡിവൈ എഫ് ഐ യുടേതെന്നും അവർ ആരോപിച്ചു.

  കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ യിലെ അതിഥി തൊഴിലാളികളിൽ നിന്നാണ്  ഇരിങ്ങാലക്കുടയിൽ രോഗ വ്യാപനം ഉണ്ടായതെന്നാണ് പ്രചാരണം. ഇതിനെതിരെ കമ്പനി മാനേജ്‌മെൻ്റ് നിലപാട് വ്യക്തമാക്കി പത്രകുറിപ്പ് ഇറക്കിയിരുന്നു. ജൂൺ 22 ന് എത്തിയ അതിഥി തൊഴിലാളികൾ പതിനാല് ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമാണ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്നും അവരിൽ നിന്നല്ല രോഗവ്യാപനമെന്നും വ്യക്തമാക്കുന്നു.
  TRENDING:Covid 19 | സംസ്ഥാനത്ത് ഇന്നു 927 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 733 പേർക്കു രോഗം
  [NEWS]
  Covid 19 | സംസ്ഥാനത്തു ഇന്നു പുതിയ 29 ഹോട്ട്സ്പോട്ടുകൾ; ആകെ 494 ഹോട്ട് സ്പോട്ടുകൾ
  [NEWS]
  കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു
  [NEWS]


  എന്നാൽ ജൂൺ 25 ന് എത്തിയ ആറ് അതിഥിത്തൊഴിലാളികൾ ക്വാറൻ്റീൻ പൂർത്തിയാക്കി ജൂലൈ 10 ന് ജോലിയിൽ കയറുകയും അതിൽ ഒരാൾക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അവരെ മുഴുവന്‍ തിരികെ ക്വറന്‍റീനിലാക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം ജൂലായ് ഒമ്പതാം തീയതി സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ  എന്ന് പരിശോധിക്കുന്നതിനായി സമ്പർക്കം കൂടുതൽ വരുന്ന വിവിധ വിഭാഗങ്ങളിലെ പതിനെട്ട് ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കി.

  അതിന്‍റെ ഫലം ജൂലായ് പന്ത്രണ്ടാം തീയതി ഞായറാഴ്ച വന്നപ്പോൾ, കുറച്ചു പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട്‌ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ  മുനിസിപ്പാലിറ്റി,  കമ്പനിക്ക് താല്‍ക്കാലിക അടച്ചിടാൻ ഉത്തരവ് നൽകുകയും, കമ്പനി ജൂലായ് പന്ത്രണ്ടാം തിയ്യതി തന്നെ അടച്ചിടുകയും, ജീവനക്കാർ മുഴുവൻ ക്വാറന്‍റീനിൽ പോവുകയും ചെയ്തു. ജൂലൈ 9നു സാമ്പിൾ എടുത്തതിന്‍റെ റിസൾട്ട്‌ ആണ്,  ജൂലൈ 12നു വന്നത്. അതിഥി തൊഴിലാളികൾ എല്ലാവരും നിർദ്ദിഷ്ട ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.


  ജൂലായ് 11ന് അതിഥി തൊഴിലാളികൾ ജോലിക്കു പ്രവേശിക്കുന്നതിനു മുമ്പു ജൂലായ് 9 നു തന്നെ മേല്‍പ്പറഞ്ഞ പതിനെട്ടുപ്പേരുടെ സാമ്പിൾ എടുക്കുകയും, അതില്‍ കുറച്ചുപേര്‍ക്ക് പിന്നീട് 12നു  രോഗം സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്. ഇതില്‍നിന്നു, കമ്പനിക്കുള്ളില്‍ അതിഥിത്തൊഴിലാളികള്‍ രോഗവ്യാപനത്തിന് കാരണക്കാരല്ലെന്നുള്ളതും മറ്റു ജീവനക്കാര്‍ക്ക് രോഗം ബാധിച്ചത്  ഉറവിടം വ്യക്തമല്ലാത്ത മാര്‍ഗത്തിലൂടെയുമാണെന്ന് തീര്‍ച്ചപ്പെടുത്താമെന്നാണ് മാനേജ്മെൻ്റ് വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത് '
  Published by:Gowthamy GG
  First published:
  )}