ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. റോഡ് ഷോകള്‍, വാഹന റാലികള്‍ എന്നിവ നിരോധിച്ചു. ഇതിനകം അനുമതി ലഭിച്ച റാലികള്‍ പിന്‍വലിക്കുമെന്നും കമ്മീഷന് അറിയിച്ചു. അതേസമയം പൊതുസമ്മേളനങ്ങളില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കാന്മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ സമ്മേളനങ്ങളും റദ്ദാക്കി. 'രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെയും പശ്ചാത്തലത്തില്‍ ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ മീറ്റിംഗുകളും റദ്ദാക്കുന്നു. അതേസമയം വിര്‍ച്വല്‍ മീറ്റിംഗുകളുടെ ഷെഡ്യൂള്‍ ഉടന്‍ ഉണ്ടാകും' മമത ബാനര്‍ജി പറഞ്ഞു.
Also Read- Covid 19 | കോവിഡ് വാക്സിന് ഡെലിവറിയ്ക്കായി ഡ്രോണുകള്‍; പഠനം നടത്താന്‍ ഐസിഎംആറിന് അനുമതി
മെയ് അഞ്ചിനുശേഷം സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് തപാനില് നടന്ന സമ്മേളനത്തില്‍ മമത പറഞ്ഞു. 'പശ്ചിമ ബംഗാളില്‍ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരും. ബംഗാളില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മെയ് 5ന് ശേഷം സൗജന്യ കോവിഡ് വാക്സിനേഷന് നല്‍കും'മമത പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് മമത അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികള്‍ക്ക് തപാല്‍ ബാലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഭഗത്ത് നിന്ന് കൃത്യമായി ഓക്സിജനും വാക്സിനുകളും വിതരണം ചെയ്യണമെന്ന് മമത ആവര്‍ത്തിച്ചു.
Also Read- Covid 19 | കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കനായി അധ്യാപകരും
കോവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല കോവിഡ് അവലോകന യോഗം ചേരും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി ഇന്ന് സ്വമേധയ കേസെടുത്തിരുന്നു, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച പദ്ധതി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സര്‍ക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസ് എടുത്തത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.