• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • ടെസ്റ്റിംഗ് കിറ്റുകൾ മുതൽ ആന്റി-കോവിഡ് ഉപകരണങ്ങൾ വരെ: കൊറോണ പോരാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ടെസ്റ്റിംഗ് കിറ്റുകൾ മുതൽ ആന്റി-കോവിഡ് ഉപകരണങ്ങൾ വരെ: കൊറോണ പോരാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

രാജ്യത്തുടനീളമുള്ള വിവിധ സർവകലാശാലകൾ കൊറോണക്കെതിരായുള്ള പോരാട്ടത്തിനായി വിവിധ തരം ഉപകരണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇന്ത്യ കോവിഡ് 19 (COVID-19) എന്ന മഹാമാരിക്കെതിരായുള്ള പോരാട്ടത്തിലാണ്. ഒപ്പം രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിൽ പങ്കുചേർന്നു. രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ച ആരോഗ്യ പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ പുതുമയുള്ള ആശയങ്ങൾ കൊണ്ടുവരികയും ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള വിവിധ സർവകലാശാലകൾ കൊറോണക്കെതിരായുള്ള പോരാട്ടത്തിനായി വിവിധ തരം ഉപകരണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ സപ്ലൈകളെയും കിടക്കകളെയും കുറിച്ച് പരിശോധിച്ച് വിവരങ്ങൾ നൽകുന്ന ഓൺലൈൻ പോർട്ടലുകളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടിണ്ട്. കോവിഡ്-19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ വ്യത്യസ്ത ആശയങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

  കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് നോക്കാം.

  ഐ‌ഐ‌എം ലഖ്‌നൗ ഇൻഫ‍ർമേഷൻ പോർട്ടൽ
  കോവിഡ് ബാധിതരായ ആളുകൾക്ക് ആശ്വാസം പകരുന്ന വിവരങ്ങൾ നൽകുന്ന ഒരു വെബ് പോർട്ടൽ സോഫ്റ്റ്വെയർ എഞ്ചിനീയറും ഐഐഎം ലഖ്‌നൗ വിദ്യാർത്ഥിനിയുമായ അമൃത സിംഗ് വികസിപ്പിച്ചെടുത്തു. https://twitter.com/EduMinOfIndia/status/1392463646148620295

  ഐ‌ഐ‌ടി ഡൽഹിയുടെ കോവിഡ് ടെസ്റ്റ് കിറ്റ്
  കോവിഡ് -19 കണ്ടെത്തുന്നതിനായി ഐ‌ഐ‌ടി ഡൽഹി ഒരു കിറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഇത് വിദഗ്ധരുടെ സഹായമില്ലാതെ തന്നെ ഉപയോഗിക്കാൻ കഴിയും. കോവിഡ്-19 ആന്റിബോഡികൾ കണ്ടെത്തുന്നതിനുള്ള പെപ്റ്റൈഡ് അടിസ്ഥാനമാക്കിയുള്ള പരിശോധന ഒരു വ്യക്തിക്ക് അവരുടെ രക്തത്തിൽ കോവിഡ്-19 നെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നു. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ആന്റിബോഡികൾ തിരിച്ചറിയാൻ ഈ പരിശോധനാ ഫലങ്ങൾ സഹായിക്കും.

  കോവിഡ് കണ്ടെത്താനുള്ള ഐഐടി ഖരഗ്പൂരിന്റെ ഉപകരണം
  വിദഗ്ധരുടെ സഹായമില്ലാതെ തന്നെ കോവിഡ്-19 കണ്ടുപിടിക്കാൻ കഴിയുന്ന ഒരു ഉപകരണമാണ് ഐഐടി-ഖരഗ്‌പൂർ വികസിപ്പിച്ചിരിക്കുന്നത്. ഐ‌ഐ‌ടി-ഖരഗ്‌പൂറിന്റെ ഉൽ‌പ്പന്നമായ കോവിറാപ്പിന് (CVIRAP) കൊറോണ വൈറസ് കണ്ടെത്താനും 45 മിനിറ്റിനുള്ളിൽ കൃത്യമായ ഫലങ്ങൾ നൽകാനും കഴിയും. അതിനാൽ ഇത് കമ്മ്യൂണിറ്റി പരിശോധനയ്ക്ക് ഉപയോഗപ്രദമാകും, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ.

  സാമൂഹിക അകലം ഉറപ്പാക്കാനുള്ള AI ഉപകരണം
  പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സാഹചര്യം നിരീക്ഷിക്കാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള നി‍ർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള സൈബർ-ഫിസിക്കൽ സംവിധാനവും ഐഐടി ഖരഗ്പൂരിലെ ഒരു ഗവേഷക സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതുതായി വികസിപ്പിച്ച സിസ്റ്റത്തിന് വ്യക്തികൾ തമ്മിലുള്ള ദൂരം കണ്ടെത്താൻ കഴിയും. കോവിഡ്-19 മാനദണ്ഡങ്ങളുടെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉപകരണം ശബ്ദം ഉണ്ടാക്കി അറിയിപ്പ് നൽകും.

  ഡൽഹി യൂണിവേഴ്സിറ്റിയുടെ കോവിഡ് ഐസൊലേഷൻ വാർഡ്
  ദീൻ ദയാൽ ഉപാധ്യായ (DDU) കോളേജ് ഓഫ് യൂണിവേഴ്സിറ്റി ഓഫ് ദില്ലി (DU) ഹോസ്റ്റൽ ബ്ലോക്കിൽ ഒരു കോവിഡ് ഐസൊലേഷൻ കേന്ദ്രം ഉണ്ട്. ദേശീയ തലസ്ഥാനത്തെ ദ്വാരക സെക്ടർ മൂന്നിൽ സ്ഥിതി ചെയ്യുന്ന കോളേജ് ഇപ്പോൾ 180 കിടക്കകളുടെ ശേഷിയുള്ള ഐസൊലേഷൻ കേന്ദ്രമായി മാറ്റി. സർവകലാശാലയ്ക്ക് സ്വന്തമായി കോവിഡ് വാക്സിനേഷൻ കേന്ദ്രവുമുണ്ട്. കഴിഞ്ഞ മാസം, ഡൽഹി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. പി.സി ജോഷി നോർത്ത് കാമ്പസിലെ വേൾഡ് യൂണിവേഴ്സിറ്റി സർവീസസ് (W.U.S.) കേന്ദ്രത്തിൽ വാക്സിനേഷൻ സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ സർവകലാശാലാ അംഗങ്ങൾക്ക് വാക്സിനേഷൻ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

  ഐഐടി-ബോംബെ വിദ്യാർത്ഥികളുടെ 24X7 ആംബുലൻസ് സേവനം
  കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ രണ്ട് വിദ്യാർത്ഥികളും ഐഐടി-ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയും ചേ‍ർന്ന് കോവി‍‍ഡ് രോഗികൾക്കും 24X7 ആംബുലൻസ് സേവനം ആരംഭിച്ചു. ഐഐടി ബോംബെയിലെ അവസാന വർഷ വിദ്യാർത്ഥികളായ ആദിത്യ മക്കറും, ശിക്കാർ അഗർവാളും, പൂർവ്വ വിദ്യാർത്ഥിയായ വെങ്കിടേഷ് അമൃത്വറും ചേർന്നാണ് ഹെൽപ്പ് നൗ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ മുംബൈ, പൂനെ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലായി 15 മുതൽ 20 മിനിറ്റിനുള്ളിൽ ആവശ്യക്കാരുടെ അടുത്തേക്ക് എത്തുന്ന 700 ഓളം വാഹനങ്ങൾ ഇവർ വിന്യസിച്ചു.

  IIT-B രൂപകൽപ്പന ചെയ്ത കോവിഡിനെ ചെറുക്കുന്ന ഉപരിതലം
  ഐ‌ഐ‌ടി-ബിയിലെ ഗവേഷകർ ഒരു ഡിസൈനിംഗ് ഉപരിതലം നിർദ്ദേശിച്ചിട്ടുണ്ട്, ഇത് കോവിഡ് -19 ന് കാരണമാകുന്ന വൈറസ് ആയ SARS-CoV-2 ഉള്ള തുള്ളികളുടെ ബാഷ്പീകരണം വർദ്ധിപ്പിക്കും. ഉപരിതലത്തിലെ ആർദ്രത പരിശോധിക്കുന്നതിനും വസ്തുക്കളുടെ മുകളിൽ പറ്റിപിടിച്ചിരിക്കുന്ന തുള്ളികളുടെ പ്രസരണം തടയുന്നതിന് അവയിൽ ജ്യാമിതീയ മൈക്രോടെക്സ്റ്ററുകൾ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

  Also Read ഇറക്കുമതി ചെയ്ത ഒരു ഡോസ് സ്പുട്‌നിക് വാക്‌സിന് 995.40 രൂപ; ഇന്ത്യയിൽ നിർമിക്കുന്നതിന് വില കുറയും

  ഐഐടി കാൺപൂരിൻ്റെ കോവിഡ് വിവരങ്ങൾ നൽകുന്ന വെബ്സൈറ്റ്
  കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി ഐഐടി-കാൺപൂരിലെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്റർ (SIIC) ആരോഗ്യ പ്രതിസന്ധി ഘട്ടത്തിൽ വിവിധ മെഡിക്കൽ സപ്ലൈകളുമായി ബന്ധപ്പെട്ട ആധികാരികവും പരിശോധിച്ചുറപ്പിച്ചതുമായ വിവരങ്ങൾ നൽകുന്നതിനായി ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഐഐടി-കാൺപൂർ വികസിപ്പിച്ചെടുത്ത വെബ്‌സൈറ്റ് - indiacovidsupport.com - ആവശ്യമുള്ള ആളുകൾക്ക് ആധികാരികവും പരിശോധിച്ചുറപ്പിച്ചതുമായ വിവരങ്ങളോടൊപ്പം തത്സമയ വിവരങ്ങളും നൽകുന്നു.

  Also Read 'ഞങ്ങൾക്ക് അനുമതി തരൂ; മോദി, യെദ്യൂരപ്പ എന്നിവരെക്കാൾ വേഗത്തിൽ കോണ്‍ഗ്രസ് വാക്സിനെത്തിക്കാം'; ഡി കെ ശിവകുമാർ

  ഐഐടി കാൺപൂരിൻ്റെ ബ്രീത്ത് ഇന്ത്യ പദ്ധതി
  കോവിഡ് -19 കാലയളവിൽ ആശുപത്രികളിൽ ഓക്സിജന്റെ കുറവ് പരിഹരിക്കാൻ ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥികൾ തുടക്കം കുറിച്ച പദ്ധതിയാണ് ‘ബ്രീത്ത് ഇന്ത്യ’. ഇത് ഒരാഴ്ചകൊണ്ട് മൂന്ന് കോടിയിലധികം രൂപ സമാഹരിക്കുകയും കൃത്യസമയത്ത് ഓക്സിജൻ സിലിണ്ടറുകൾ നൽകി ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുകയും ചെയ്തു.

  ഐ‌ഐ‌ഐ‌ടി ഹൈദരാബാദ് വികസിപ്പിച്ച മരണനിരക്ക് പ്രവചന മാതൃക
  ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഹൈദരാബാദ് (IIIT-H) ഗവേഷകർ ഒരു മരണനിരക്ക് പ്രവചന മാതൃക ആവിഷ്കരിച്ചു. ഇത് അപകടസാധ്യതയെയും മരണനിരക്കിനെയും അടിസ്ഥാനമാക്കി ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് സഹായിക്കും.

  കോവി‍ഡ് കെയർ സൗകര്യം സ്ഥാപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് സ്കൂളായി മൗണ്ട് കാർമൽ സ്കൂളുകൾ
  ദ്വാരകയിലെ മൗണ്ട് കാർമൽ സ്കൂളിൻ്റെ ഡീൻ മൈക്കൽ വില്യംസ് തന്റെ സ്കൂളുകൾ 100 ഓക്സിജൻ കിടക്കകൾ ഉള്ള കോവിഡ് ചികിൽസാ കേന്ദമാക്കി മാറ്റി. അടുത്തിടെ കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടമായ പിതാവ് വി കെ വില്യംസിന്റെ പേരിലാണ് അദ്ദേഹം കോവിഡ് കെയർ കേന്ദ്രം നി‍‍ർമ്മിച്ചിരിക്കുന്നത്.
  Published by:Aneesh Anirudhan
  First published: