നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • എയർ ഇന്ത്യ എക്സ്പ്രസിൽ നാടണഞ്ഞ് പ്രവാസി മലയാളികൾ; വിജയിച്ചത് രണ്ടായിരത്തോളം പേരുടെ കഠിനാധ്വാനം

  എയർ ഇന്ത്യ എക്സ്പ്രസിൽ നാടണഞ്ഞ് പ്രവാസി മലയാളികൾ; വിജയിച്ചത് രണ്ടായിരത്തോളം പേരുടെ കഠിനാധ്വാനം

  വ്യാഴാഴ്ച ആരംഭിച്ച വന്ദേ ഭാരത് എന്ന പേരിലുള്ള ദൗത്യം മെയ് 13 വരെ തുടരും.

  News18

  News18

  • Share this:
   കൊച്ചി: മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിന്നും മലയാളികളെയും വഹിച്ചുകൊണ്ട് രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കേരളത്തിൽ പറന്നിറങ്ങിയത്.  രണ്ടാഴ്ചയായി രണ്ടായിരത്തോളം പേരാണ് ഈ ദൗത്യത്തിന്റെ വിജയത്തിനായി പരിശ്രമിച്ചത്. വ്യാഴാഴ്ച ആരംഭിച്ച വന്ദേ ഭാരത് എന്ന പേരിലുള്ള ദൗത്യം മെയ് 13 വരെ തുടരും.

   ലോക്ക് ഡൗൺ കാലമായതിനാൽ വീടുകളിൽ കുടുങ്ങിപ്പോയ ഫ്ലൈറ്റ് ക്രൂവിനെ ജോലിക്ക് എത്തിക്കുന്നതു മുതൽ അവർക്ക് താമസസ്ഥലം ഒരുക്കുന്നതുവരെ നിരവധി വെല്ലുവിളികളാണ് തങ്ങൾക്കു മുന്നിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ  എക്സ്പ്രസ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ചീഫ് പി.ജി പ്രഗീഷ് News18 നോട് പറഞ്ഞു.
   You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
   "ജീവനക്കാർക്ക് താമസസ്ഥലം ഒരുക്കിയതു മുതൽ  അവരെ വിമാനത്താവളലേക്ക് എത്തിച്ചതു വരെയുള്ള ഓരോഘട്ടത്തിലും ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തി.  ലോക്ക് ഡൗൺ ആയതിനാൽ വീടുകളിലായിരുന്ന വിമാന ജീവനക്കാരെ കണ്ടെത്തുകയെന്നതായിരുന്നു ഞങ്ങൾ നേരിട്ട ആദ്യ വെല്ലുവിളി" പ്രഗീഷ് പറഞ്ഞു.

   ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ പ്രത്യേകതകൊണ്ടു തന്നെ അതുമായി ചേരാൻ സന്നദ്ധരായ വിമാന ജീവനക്കരെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള പൈലറ്റുമാരെ കൊച്ചിയിലെത്തിക്കുന്നതും അപ്രായോഗികമായിരുന്നു. അതുകൊണ്ടു തന്നെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള പൈലറ്റുമാരെയാണ് ദൗത്യത്തിനായി നിയോഗിച്ചത്.

   തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 22 വിമാന സർവീസുകൾക്കായി 120 ഓളം ജീവനക്കാരെയും 60 പൈലറ്റുമാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാംപിളുകൾ പരിശോധയ്ക്ക് അയയ്ക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്നു നിർദ്ദേശിക്കുകയും ചെയ്തു. ദൗത്യവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും രണ്ടായിരത്തോളം പേരാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   കടുത്ത മാനസിക സമ്മർദ്ദത്തിൽ യാത്രചെയ്യുന്ന യാത്രക്കാരെ  എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് വിമാന ജീവനക്കാർക്ക് പ്രത്യേക കൗൺസിലിംഗും നൽകിയിരുന്നു.

   ദൗത്യത്തിന്റെ ഭാഗമാകായ ജീവനക്കാരിൽ ഭൂരിപക്ഷവും സ്വമേധയാ മുന്നോട്ടുവന്നവരാണ്. ദൗത്യത്തിന് ഉപയോഗിക്കേണ്ട വിമാനങ്ങൾ ഒരാഴ്ച മുൻപു തന്നെ അണു വിമുക്തമാക്കിയിരുന്നു.
   Published by:Aneesh Anirudhan
   First published: