HOME » NEWS » Corona » ERALA GOVERNMENT TOLD THE COURT THAT THE DECISION OF REDUCING TREATMENT RATES IN PRIVATE HOSPITALS WOULD BE TAKEN WITHIN THREE DAYS AR TV

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കൽ; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സർക്കാർ കോടതിയിൽ

നിലവില്‍ ഏതെല്ലാം ആശുപത്രികളിലാണ് ബെഡുകളും ഓക്‌സിജനും ലഭ്യമാണെന്ന വിവരം സാധാരണ ജനങ്ങള്‍ അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി

News18 Malayalam | news18-malayalam
Updated: May 6, 2021, 2:26 PM IST
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കൽ; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സർക്കാർ കോടതിയിൽ
highcourt
  • Share this:
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളും നിരക്ക് വിവരവും ഉടന്‍ പ്രസദ്ധീകരിയ്ക്കും. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ബെഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിയ്ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിയ്ക്കവെയാണ് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. നിലവില്‍ ഏതെല്ലാം ആശുപത്രികളിലാണ് ബെഡുകളും ഓക്‌സിജനും ലഭ്യമാണെന്ന വിവരം സാധാരണ ജനങ്ങള്‍ അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തണം. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിയ്ക്കണം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ കൊള്ള ഫീസ് സംബന്ധിച്ച വിവരങ്ങളും കോടതി വിവരിച്ചു. 2 ദിവസത്തേയ്ക്ക് ഒരു സ്വകാര്യ ആശുപത്രി പിപിഇ കിറ്റിന് 16000 രൂപയാണ് ഒരു രോഗിയില്‍ നിന്ന് ഈടാക്കിയത്. ഓക്‌സിജന് 45000 രൂപയും 2 ദിവസം കൊണ്ട് വാങ്ങി. ഇത് അനുവദിയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പല ആശുപത്രികളും കോവിഡ് ചികിത്സയക്ക് അമിത നിരക്ക് ഈടാക്കുന്നുണ്ടെന്ന് എം ഇ എസ് ആശുപത്രി മാനേജ്‌മെന്റ് കോടതിയില്‍ പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാണെന്ന കാര്യവും എം ഇ എസ് മാനേജ്‌മെന്റ് അറിയിച്ചു. ഹര്‍ജി പരിഗണിയ്ക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി.

അതേസമയം കുതിച്ചുയർന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

Also Read: കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോർഡ് വർധനവുമായി പുതിയ കണക്കുകൾ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കർണാടക-50,112
കേരളം- 41,953
ഉത്തർപ്രദേശ്-31,111
തമിഴ്നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ. പുതിയ കോവിഡ് കേസുകളിൽ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 353 പേർ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.
Published by: Anuraj GR
First published: May 6, 2021, 2:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories