എറണാകുളം കോവിഡ് രോഗികളില്ലാത്ത ജില്ലയാകുന്നു; അ‌വസാന രോഗി ഇന്ന് ആശുപത്രിവിടും

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിലും എറണാകുളം ഗ്രീൻ സോണിലാണ്.

News18 Malayalam | news18-malayalam
Updated: May 1, 2020, 2:50 PM IST
എറണാകുളം കോവിഡ് രോഗികളില്ലാത്ത ജില്ലയാകുന്നു; അ‌വസാന രോഗി ഇന്ന് ആശുപത്രിവിടും
News18
  • Share this:

കൊച്ചി: എറണാകുളം കോവിഡ് രോഗികളില്ലാത്ത ജില്ലയാകുന്നു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അ‌വസാന രോഗിയും ഇന്ന് വൈകിട്ടോടെ ആശുപത്രി വിമെന്ന് ജില്ലാ ഭരണകൂടം അ‌റിയിച്ചു.


ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ആശുപത്രി വിട്ടാലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

TRENDING:Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്? [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിലും എറണാകുളം  ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അ‌വസാന രോഗിയും ആശുപത്രി വിടുന്നത്. രോഗമുക്തമായെങ്കിലും പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടം അ‌റിയിച്ചു.

വ്യാഴാഴ്ച ​വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 16 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 698 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 401 പേർ ​ഹൈ റിസ്ക് വിഭാഗത്തിലും 297 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. വ്യാഴാഴ്ച പുറത്തുവന്ന  106 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. റാൻഡമായി ശേഖരിച്ച 70 സാംപിളുകളും ഇക്കൂട്ടത്തിൽപ്പെടും.
First published: May 1, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading