HOME /NEWS /Corona / Covid19| കോവിഡ് ഭീതിയെ തുടർന്ന് എറണാകുളം മാർക്കറ്റ് അടച്ചു

Covid19| കോവിഡ് ഭീതിയെ തുടർന്ന് എറണാകുളം മാർക്കറ്റ് അടച്ചു

ernakulam map

ernakulam map

സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ നിർദേശിച്ചു.

  • Share this:

    കൊച്ചി: എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ്  കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ഏറ്റവും വലിയ മാർക്കറ്റാണ് ഇതോടെ അടച്ചിടുന്നത്. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ വന്നു പോകുന്നത്.

    മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

    മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ നിർദ്ദേശിച്ചു.

    TRENDING:#BoycottSadak2|ആലിയയുടെ സഡക്2വിനെതിരെ നെറ്റിസെൻസ്; സുശാന്തിന്റെ ത്യാഗം മറക്കരുതെന്ന് ഓർമപ്പെടുത്തൽ [PHOTO]പ്രണയാഭ്യർഥന നിരസിച്ചതിന് ടിക്ടോക് താരത്തെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

    [PHOTO]Tamil Nadu Custodial Deaths | തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ? [NEWS]

    കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും  കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

    First published:

    Tags: Corona, Corona in Kerala, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, Coronavirus in kerala, Coronavirus kerala, Coronavirus update, Covid 19, COVID19