നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് ആശങ്കയുടെ മുനമ്പില്‍ എറണാകുളം; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

  Covid 19 | കോവിഡ് ആശങ്കയുടെ മുനമ്പില്‍ എറണാകുളം; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

  ജില്ലയിലെ പ്രമുഖ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും പി വി എസ് ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: പ്രതിദിന കണക്കില്‍ കോവിഡ് രോഗികളുടെ എണ്ണം എറണാകുളത്ത് ഉയര്‍ന്നു. ആയിരത്തിന് മുകളിലേക്ക് ഇത് എത്തിയതോടെ ജില്ല ആശങ്കയുടെ മുള്‍മുനയിലായി. ആറായിരത്തിലധികം രോഗികള്‍ ഇപ്പോള്‍ തന്നെ എറണാകുളത്ത് ചികിത്സയിലുണ്ട്. ഇരുപതിനായിരത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗികളുടെ എണ്ണം കണക്കില്ലാതെ ദിനം പ്രതി പെരുകുന്നത് ആരോഗ്യമേഖലയിലെ നിലവിലെ സംവിധാനങ്ങളുടെ താളംതെറ്റിക്കും എന്നാണ് സൂചന .

  ജില്ലയിലെ  പ്രമുഖ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും പി വി എസ് ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റ് ആശുപത്രികളിലെ ചികിത്സയ്ക്കിടെ ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ ഐ സി യു ബെഡ്ഡുകള്‍ ഇല്ലാത്ത സ്ഥിതിയിലാണ് . സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന പിവിഎസ് ആശുപത്രി ഒരു സ്വകാര്യ ആശുപത്രി ഗ്രൂപ്പ് വാങ്ങിയതോടെ ഇപ്പോള്‍ നല്‍കിവരുന്ന സേവനം നിര്‍ത്തേണ്ട അവസ്ഥയിലാണ്. എങ്കിലും അടിയന്തര സാഹചര്യത്തില്‍ കുറച്ചു ദിവസം കൂടി സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി തുടരാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബദല്‍ ചികിത്സാ കേന്ദ്രം എന്ന രീതിയില്‍ ഒരുക്കുന്ന ആലുവ ജില്ലാ ആശുപത്രി പൂര്‍ണ സജ്ജമാകത്തതാണ് ഇതിന്റെ കാരണം.

  100 രോഗികളെ വരെ ചികിത്സിക്കാന്‍ കഴിയാവുന്ന സംവിധാനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച കൂടി എടുത്തേക്കും. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ പോലും ഇത്രയ്ക്കധികം പ്രതിസന്ധി ജില്ലയില്‍ നേരിടേണ്ടി വന്നിട്ടില്ല. അതു കൊണ്ടുതന്നെ ഈ സ്ഥിതി തുടരുകയാണെങ്കില്‍ നേരത്തേതു പോലെ എഫ്. എല്‍ .ടി. സി. കേന്ദ്രങ്ങള്‍ തുറക്കാനും ജില്ലാഭരണകൂടം ആലോചിക്കുന്നുണ്ട്.

  അതേ സമയം രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡ പരിശോധനകള്‍ പോലീസ് ശക്തമാക്കി. എറണാകുളം റൂറല്‍ ജില്ലാ പരിധിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

  കോവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലീസ് പട്രോളിംഗ് സംഘങ്ങള്‍ പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ ചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും സര്‍വ്വീസ് വാഹനങ്ങളിലും കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക പരിശോധന നടത്തും. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വിവിധ ബോധവത്ക്കണ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സേന രൂപം നല്‍കിയിട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}