HOME » NEWS » Corona » EVEN A SINGLE VACCINE DOSE CUTS COVID 19 INFECTION RATE STUDY

Covid Vaccine | വാക്‌സിന്റെ ഒരൊറ്റ ഡോസ് സ്വീകരിച്ചാല്‍ കോവിഡ് അണുബാധ നിരക്ക് കുറയും; പഠനം

വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇപ്പോഴും കോവിഡ് ബാധിക്കാമെന്നും വൈറസിന്റെ ലക്ഷണങ്ങളില്ലാതെ വ്യാപനത്തിന് കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു

News18 Malayalam | news18-malayalam
Updated: April 23, 2021, 8:17 PM IST
Covid Vaccine | വാക്‌സിന്റെ ഒരൊറ്റ ഡോസ് സ്വീകരിച്ചാല്‍ കോവിഡ് അണുബാധ നിരക്ക് കുറയും; പഠനം
News18 Malayalam
  • Share this:
ലണ്ടന്‍: കോവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചാല്‍ കോവിഡ് അമുബാധ നിരക്ക് കുറയുമെന്ന് ഓക്‌സ്ഫഡ് യുണിവേഴ്‌സിറ്റിയും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ഒഎന്‍എസ്) ഒരുമിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. യുകെയില്‍ നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന വാക്‌സിനുകളായ അസ്ട്രസെനക വാക്‌സിന്‍, ഫൈസര്‍ വാക്‌സിന്റെ ഒരു ഡോസ് കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ തോത് 65 ശതമാനം കുറച്ചതായാണ് കണ്ടെത്തല്‍.

രണ്ടു ഡോസ് വാക്‌സിന്റെ ഒരു ജാബ് പ്രായമായവരെയും ചെറുപ്പക്കാരെയും സംരക്ഷിക്കുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇപ്പോഴും കോവിഡ് ബാധിക്കാമെന്നും വൈറസിന്റെ ലക്ഷണങ്ങളില്ലാതെ വ്യാപനത്തിന് കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ കുത്തിവയ്പ്പിന് ശേഷം SARS-CoV-2 വൈറസ് വ്യാപനം 65 ശതമാനം കുറച്ചു. രണ്ടാമത്തെ ഡോസിന് ശേഷം 70-77 ശതമാനം വരെ വ്യാപനത്തിന്റെ നിരക്ക് കുറച്ചെന്നും പഠനം കണ്ടെത്തി.

Also Read- Covid 19 | ഇന്ത്യയിലെ കോവിഡ് കേസുകള്‍ മെയ് പകുതിയോടെ വര്‍ദ്ധിക്കും; ഐഐടി ശാസ്ത്രജ്ഞര്‍

എന്നാല്‍ ആസ്ട്രസെനക -ഫൈസര്‍ വാക്‌സിനുകള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നതിന് തെളിവുകളൊന്നും ഇല്ല. വലിയ കമ്മ്യൂണിറ്റി നിരീക്ഷണത്തില്‍ ഈ രണ്ടു വാക്‌സിനുകളും ഉപയോഗിച്ചുള്ള വാക്‌സിനേഷനില്‍ അണുബാധ ഗണ്യമായി കുറഞ്ഞെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. അണുബാധ നിരക്കിലും മരണനിരക്കിലും ഇത് പ്രതിഫലിക്കുന്നു.

രണ്ടാമത്തെ പഠനത്തില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 46,000 പേരില്‍ ആന്റി ബോഡി രൂപപ്പെട്ടതായി കണ്ടെത്തി. വൈറസിനെതിരെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു എന്നതിന്റെ തെളിവാണിത്. രണ്ടു പഠനങ്ങളും കോവിഡ് 19 അണുബാധ സര്‍വേയില്‍ നിന്നുള്ള ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളവയാണ്. ജൂലൈ അവസാനത്തോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിന് യുകെയുടെ വാക്‌സിനേഷന്‍ പ്രോഗ്രാമിന് ഉത്തേജനം നല്‍കുന്നതാണ് ഈ പഠനം.

Also Read-Covid 19 | സംസ്ഥാനത്ത് ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

അതേസമയം ഇന്ത്യയില്‍ കോവിഡ് വര്‍ദ്ധനവ് വര്‍ദ്ധിക്കുന്നത് വലിയ വെല്ലുവിളിയുര്‍ത്തുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചു.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്.
Published by: Jayesh Krishnan
First published: April 23, 2021, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories