നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണന ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കും: ആരോഗ്യ മന്ത്രി

  40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണന ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കും: ആരോഗ്യ മന്ത്രി

  45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തുടരുമെന്ന് മന്ത്രി അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: 40  മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

   ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യാമകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിനേഷന്‍ തുടരുന്നുണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തുടരുമെന്ന് മന്ത്രി അറിയിച്ചു.

   40 മുതല്‍ 44 വയസുവരെ പ്രായമുള്ളവര്‍ വാകസിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കണം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ള വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണെന്നും ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഇന്നു മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

   Also Read- Covid 19 | വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

   അതേസമയം സംസ്ഥാനത്ത് ഇന്ന് 6,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Jayesh Krishnan
   First published:
   )}