SSLC, Plus Two Examinations: കൈയുറ ധരിച്ച അധ്യാപകർ; മാസ്ക് ധരിച്ച വിദ്യാർത്ഥികൾ;കൊറോണാക്കാലത്തെ 'അഗ്നി'പരീക്ഷ

പ്രതിപക്ഷ എതിർപ്പിനെ മറികടന്നുളള പരീക്ഷാ നടത്തിപ്പ് വിദ്യാർഥികൾക്കൊപ്പം സർക്കാരിനും വെല്ലുവിളികളുടെ പരീക്ഷയാണ്

News18 Malayalam | news18-malayalam
Updated: May 25, 2020, 8:33 PM IST
SSLC, Plus Two Examinations: കൈയുറ ധരിച്ച അധ്യാപകർ; മാസ്ക് ധരിച്ച വിദ്യാർത്ഥികൾ;കൊറോണാക്കാലത്തെ 'അഗ്നി'പരീക്ഷ
(പ്രതീകാത്മക ചിത്രം)
  • Share this:
മാറ്റിവച്ച പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച സ്കൂളിലെത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എൽ സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും. രാവിലെ വിഎച്ച് എസ് സി പരീക്ഷ, ഉച്ചക്ക് ശേഷം എസ്എസ്എൽസി കണക്ക് പരീക്ഷ, മറ്റന്നാൾ എസ്എസ്എൽസിക്കൊപ്പം ഹയർസെക്കണ്ടറി പരീക്ഷകളുമായിരിക്കും നടക്കുക. ആകെ 13,72012 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി എസ്എസ്എൽസിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും അണുനശീകരണം നടത്തി.ആശാവർക്കർമാരുടെയും, കുടുംബശ്രീ പ്രവർത്തകരുടെയും  പ്രാദേശിക സമിതികളുടെയും സഹായത്തോടെ വിദ്യാർഥികൾക്ക് മാസ്കുകൾ വീട്ടിലെത്തിച്ചു.
TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]

പ്രധാന നിർദേശങ്ങൾ ഇവയാണ്.

1. വിദ്യാർഥികൾ വീട്ടിൽ നിന്ന്  സ്കൂളിലേക്ക് ഇറങ്ങുമ്പോഴെ മാസ്ക് ധരിക്കണം.
2. പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ എല്ലാ വിദ്യാർഥികൾക്കും തെൽമൽ സ്കാനിങ് ഉണ്ടാകും.
3. പനിയുള്ള കുട്ടികളെ പ്രത്യേകമായി പരിക്ഷക്കിരുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശം.
4. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കും പരീക്ഷാ എഴുതാൻ സ്കൂളിൽ പ്രത്യേക സൗകര്യം ഒരുക്കും.
5 . വിദ്യാർഥികളുടെ ഇരിപ്പിടങ്ങൾ തമ്മിൽ 1.5 മീറ്റർ പാലിക്കും.
6 . കൈയുറകൾ ധരിച്ചാവും അധ്യാപകരുടെ പരീക്ഷാ മേൽനോട്ടം.
7 . രക്ഷകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല.
8 . പരീക്ഷാ ഹാളിന് പുറത്ത്  സാനിറ്റൈസറും സോപ്പും ലഭിക്കും.

ആവശ്യമുളളിടങ്ങളിൽ കുട്ടികൾക്കുള്ള ബസുകൾ സ്കൂൾ അധികൃതരാണ് സജ്ജമാക്കിയിട്ടുള്ളത്. ഹോട്ട് സ്പോട്ടുകളിലടക്കം സംസ്ഥാനത്ത് 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.പഴുതടച്ച മുൻകരുതലുകൾ ഒരുക്കി പരീക്ഷ നടത്തിപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയായി. അവസാനഘട്ട വിലയിരുത്തൽ തിങ്കളാഴ്ച നടക്കും. ഹോട്ട് സ്പോട്ടുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നത് അപ്രായോഗികമായതിനാൽ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

ഉച്ചക്ക് 1.45 മുതൽ 4.30 വരെയാണ് എസ് എസ് എൽ സി പരീക്ഷ.  10923 വിദ്യാർഥികൾക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.ഇപ്പോൾ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് റഗുലർ രീതിയിൽ സേ പരീക്ഷക്കൊപ്പം എഴുതാൻ അവസരമുണ്ടാകും.

പ്രതിപക്ഷ എതിർപ്പിനെ മറികടന്നുളള പരീക്ഷാ നടത്തിപ്പ് വിദ്യാർഥികൾക്കൊപ്പം സർക്കാരിനും വെല്ലുവിളികളുടെ പരീക്ഷയാണ്.
First published: May 24, 2020, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading