നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍

  COVID 19| മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍

  സംസ്ഥാനത്തെ ബാറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി എക്‌സൈസ്

  liquor

  liquor

  • Share this:
   തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മീഷണര്‍.

   ബാറുകള്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവേശന കവാടത്തിനു സമീപം കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
   You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
   ജീവനക്കാര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം. ഗ്ലാസ്, മേശ, പ്ലേറ്റ്, പെഗ് മെഷറുകള്‍ എന്നീ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സ്വീകരിക്കണമെന്നും, ഇതിന്റെ ഉത്തരവാദിത്തം അതാത് മദ്യശാലകള്‍ക്കാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
   Published by:user_49
   First published:
   )}