നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ലാംഡ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

  Covid 19 | ലാംഡ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

  30ല്‍ അധികം രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ലാംഡ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡോ. പ്രജ്ഞ യാദവ് വ്യക്തമാക്കി

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രജ്ഞ യാദവാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ യാദവ്. 30ല്‍ അധികം രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ലാംഡ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡോ. പ്രജ്ഞ യാദവ് വ്യക്തമാക്കി.

   അതേസമയം 30 രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ലാംഡ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മാരകമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്യുന്ന വകഭേദമായി ലാംഡയെ വിശേഷിപ്പിച്ചിരുന്നു. പെറുവിലാണ് ലാംഡ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് എന്ന പ്രത്യേകത പെറുവിലുണ്ടെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

   Also Read-Covid 19 | കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണം; കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

   പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (PAHO) റിപ്പോര്‍ട്ട് പ്രകാരം മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ കണ്ടെത്തിയ സാമ്പിളുകളില്‍ 82 ശതമാനവും ലാംഡ വകഭേദം ആണെന്നും മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഇതേ കാലയളവില്‍ 31 ശതമാനം സാമ്പിളുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   യുകെയില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അന്തര്‍ദ്ദേശീയ വിപുലീകരണവും L452Q, F490S എന്നിവയുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ മ്യൂട്ടേഷനുകളും കാരണം ഗവേഷണം നടത്തിവരുന്ന വേരിയന്റുകളുടെ പട്ടികയില്‍ (വിയുഐ) ലാംഡയെ ചേര്‍ത്തു. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് ലാംഡ കേസുകള്‍ക്ക് പ്രധാന കാരണം വിദേശ യാത്രയാണെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന പനിയും പുതുതായി ആരംഭിക്കുന്നതും തുടര്‍ച്ചയായതുമായ ചുമ. മണം അല്ലെങ്കില്‍ രുചിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ലാംഡയുമായി ബന്ധപ്പെട്ടിരിക്കുന്നു.

   അതേസമയം കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

   Also Read-കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

   വാക്സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

   കോവിഡ് രണ്ടാം തരംഗം കുറയുമ്പോഴും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}