നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Fake News on Covid Vaccine| കോവിഡ് 19 വാക്സിൻ സംബന്ധിച്ച വ്യാജവാർത്തകളുടെ പ്രചരണത്തിന് തടയിടാൻ ഫേസ്ബുക്ക്

    Fake News on Covid Vaccine| കോവിഡ് 19 വാക്സിൻ സംബന്ധിച്ച വ്യാജവാർത്തകളുടെ പ്രചരണത്തിന് തടയിടാൻ ഫേസ്ബുക്ക്

    കോവിഡ് 19, വാക്സിൻ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള  ഫേസ്ബുക്കിന്റെ ഔദ്യോഗിക നയം ലംഘിക്കുന്ന യൂസർ ജെനെറേറ്റഡ് കണ്ടന്റുകളുടെ വ്യാപനം ഫേസ്ബുക്ക് കുറച്ചു കൊണ്ടുവരും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ ഔദ്യോഗിക വിവരങ്ങളുമായി ബന്ധപ്പെട്ട ലേബലുകൾ ചേർക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയെ സംബന്ധിച്ച് നിരവധി വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ് ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. "ഈ ലേബലുകളിൽ വാക്സിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുള്ള വിശ്വാസയോഗ്യമായ വിവരങ്ങളാകും അടങ്ങിയിട്ടുണ്ടാവുക" എന്ന് മാർച്ച് 15ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഫേ‌സ്ബുക്ക് സി ഇ ഓ മാർക്ക് സുക്കർബർഗ് അറിയിച്ചു. ഇംഗ്ലീഷിലും മറ്റ് അഞ്ച് ഭാഷകളിലും ഈ ലേബലുകൾ ലഭ്യമായിരിക്കും. സ്പാനിഷ്, ഇൻഡോനേഷ്യൻ, പോർച്ചുഗീസ്, അറബിക്, ഫ്രഞ്ച് എന്നിവയാണ് നിലവിൽ ഈ ലേബലുകൾ ലഭ്യമായിട്ടുള്ള വിദേശഭാഷകൾ. വരുന്ന ആഴ്ചകളിൽ കൂടുതൽ ഭാഷകളിൽ ലഭ്യമാകും.

      "കോവിഡ്19 വാക്സിനുകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പോസ്റ്റുകളുടെ കീഴിൽ ഈ ലേബൽ കാണാനാകും. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച നിരവധി പരീക്ഷണങ്ങൾ നടത്തിയാണ് കോവിഡ് 19 വാക്സിന് അന്തിമാനുമതി നൽകുന്നത് എന്നായിരിക്കും ആ ലേബലിൽ സൂചിപ്പിച്ചിട്ടുണ്ടാവുക",- സുക്കർബർഗ് പറയുന്നു. കോവിഡ്19 വാക്‌സിനെതിരെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ പൊതുജനാരോഗ്യ സംരക്ഷണത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

      Also Read- ക്രെഡിറ്റ് കാർഡ് നിങ്ങളെ 'ഹൈ' ആക്കും; ക്രെഡിറ്റ് കാർഡ് കൊക്കേയ്ൻ ഉപയോഗം പോലെയെന്ന് പഠനം

      വാക്സിനെക്കുറിച്ചുള്ള വ്യാജവാർത്തകളുടെ പ്രചരണത്തിന് തടയിടാൻ താൽക്കാലികമായ ചില നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫേ‌സ്ബുക്ക് വ്യക്തമാക്കുന്നു. കോവിഡ് 19, വാക്സിൻ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള  ഫേസ്ബുക്കിന്റെ ഔദ്യോഗിക നയം ലംഘിക്കുന്ന യൂസർ ജെനെറേറ്റഡ് കണ്ടന്റുകളുടെ വ്യാപനം ഫേസ്ബുക്ക് കുറച്ചു കൊണ്ടുവരും. വസ്തുതാപരിശോധനയ്ക്കായി  ഫേസ്ബുക്ക്  നിയോഗിച്ച തേർഡ് പാർട്ടി പാർട്ണേഴ്‌സിന്റെ സഹായവും വ്യാജവാർത്തകളുടെ പ്രചരണം തടയാൻ സ്വീകരിക്കും. കോവിഡ് ഇ ൻഫർമേഷൻ സെന്റർ എന്ന പോർട്ടൽ ഇൻസ്റ്റാഗ്രാമിലേക്കു കൂടി വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ മാർച്ചിൽ  ഫേസ്ബുക്ക് ആപ്പിൽ അവതരിപ്പിച്ച ഈ പോർട്ടലിലൂടെ കോവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും പ്രാദേശികമായ ആരോഗ്യ മന്ത്രാലയങ്ങളും പുറത്തുവിടുന്ന ഏറ്റവും  പുതിയ വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയും.

      ആന്റി-വാക്സിനേഷൻ പ്രൊപ്പഗണ്ടയുടെ ഭാഗമായുള്ള പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പേരിൽ ഫേ‌സ്ബുക്കും ഇൻസ്റ്റാഗ്രാമും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇത്തരം വ്യാജവാർത്തകൾ നീക്കം ചെയ്യുന്നതിലെ മെല്ലെപ്പോക്കും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഫേ‌സ്ബുക്ക് രംഗത്തു വരുന്നത്.

      കോവിഡ്19  ഇൻഫർമേഷൻ സെന്റർ എന്ന ടൂളിലൂടെ ഫേ‌സ്ബുക്ക് ഉപയോക്താക്കൾക്ക് കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം വാക്സിനേഷൻ എപ്പോൾ, എവിടെ നിന്ന് സ്വീകരിക്കാംഎന്ന് തുടങ്ങിയ ഏറ്റവും പ്രസക്തമായ വിവരങ്ങൾ നൽകാനുള്ള നടപടിയും ഫേ‌സ്ബുക്ക് സ്വീകരിച്ചുകഴിഞ്ഞു. ഇതിനകം 2 ബില്യൺ ആളുകൾക്ക് വാക്സിനുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞെന്ന് സുക്കർബർഗ് അവകാശപ്പെടുന്നു. ഇനി വാക്സിനേഷൻ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകുന്നതോടെ 50 മില്യൺ ജനങ്ങൾക്കുകൂടി വാക്സിൻ എടുക്കുന്നതിന് വേണ്ട സഹായങ്ങൾ നൽകാനാണ് ഫേ‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്നും സുക്കർബർഗ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.
      Published by:Rajesh V
      First published:
      )}