FACT CHECK | യുകെയിൽ കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് വിധേയയായ ശാസ്ത്രജ്ഞ മരിച്ചോ?

വാർത്ത പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകൾ എലിസയുടെ ട്വിറ്റർ പേജിൽ സത്യാവസ്ഥ തേടിയെത്തി

News18 Malayalam | news18-malayalam
Updated: April 26, 2020, 2:49 PM IST
FACT CHECK | യുകെയിൽ കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് വിധേയയായ ശാസ്ത്രജ്ഞ മരിച്ചോ?
Elisa-Granato
  • Share this:
ലണ്ടൻ:  ഓക്സഫഡ് സർലകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ പരീക്ഷണത്തിനായി കുത്തിവച്ച യുവതി മരിച്ചുവെന്ന റിപ്പോർട്ട് ഒരു പ്രമുഖ അന്തർദേശീയ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഓക്സ്ഫോഡ് വികസിപ്പിച്ചെടുത്ത വാക്സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ സന്നദ്ധരായി ആയിരത്തോളം വോളന്റിയർമാർ എത്തിയിരുന്നു. അതിൽ ആദ്യസംഘത്തിൽ ഉൾപ്പെട്ട ആളായ ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റോ എന്ന മുപ്പത്തിരണ്ടുകാരി മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

ഗവേഷകരുടെ പ്രതികരണം ഉൾപ്പെടെ വിശദമായി വിവരങ്ങളുമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാക്സിൻ ആദ്യമായി പരീക്ഷിച്ച രണ്ട് പേരിലൊരാളായിരുന്നു ഗവേഷക കൂടിയായ എലിസ. വാക്സിൻ കുത്തിവച്ച് അല്‍പ സമയം കഴിഞ്ഞ് തന്നെ യുവതിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായെന്നും ചികിത്സയിലിരിക്കെ മരിച്ചു എന്നുമായിരുന്നു വാർത്ത. ന്യൂസ് എന്‍ റ്റി എന്ന മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്.

വാർത്ത പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകൾ എലിസയുടെ ട്വിറ്റർ പേജിൽ സത്യാവസ്ഥ തേടിയെത്തി. വാർത്ത സഹിതം പങ്കുവച്ചു കൊണ്ട് പലരും പലവിധ സംശയങ്ങളും ഉന്നയിച്ചു. എന്നാൽ വാർത്ത വ്യാജമാണെന്ന് പ്രതികരണവുമായി എലിസ തന്നെ രംഗത്തെത്തി. 'നിങ്ങളുടെ മരണം സംബന്ധിച്ച വ്യാജവാർത്ത കേട്ടു കൊണ്ട് നടക്കുന്നതിനെക്കാൾ വേറെരു കാര്യവുമില്ല.. ഞാൻ സുഖമായി തന്നെയിരിക്കുന്നു.. ദയവു ചെയ്ത് ഈ പറയുന്ന വാർത്ത ആരും ഷെയര്‍ ചെയ്യരുത്... അവർക്ക് ശ്രദ്ധ കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു എലീസയുടെ ട്വീറ്റ്..



ഈ ട്വിറ്റർ അക്കൗണ്ട് എലിസയുടേത് തന്നെയാണോയെന്ന് സ്ഥിരീകരണമില്ല. അതുപോലെ തന്നെ മാധ്യമത്തിൽ വന്ന വാർത്ത സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളും ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

First published: April 26, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading