നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ആകാശത്ത് നിന്ന് കൊറോണ മരുന്ന് തളിക്കുമെന്ന് വ്യാജപ്രചരണം; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

  COVID 19| ആകാശത്ത് നിന്ന് കൊറോണ മരുന്ന് തളിക്കുമെന്ന് വ്യാജപ്രചരണം; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

  കൊറോണ വൈറസിനെതിരെ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർത്ഥം തളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്

  എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ഷാന ഷെരീഫ്

  എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ഷാന ഷെരീഫ്

  • Share this:
   കൊറോണ വൈറസ് വ്യാപനം തടയാൻ ആകാശത്ത് മരുന്ന് തളിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ എടക്കാടാണ് സംഭവം. മുഴുപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

   കൊറോണ വൈറസിനെതിരെ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർത്ഥം തളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

   You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]

   കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് ഒട്ടേറെ വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളുമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. സൈബർ സെല്ലിലടക്കം നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് ലഭിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Rajesh V
   First published:
   )}