നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കേസ് കുറഞ്ഞുവരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആശങ്ക

  Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കേസ് കുറഞ്ഞുവരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആശങ്ക

  രാജ്യത്ത് പ്രതിദിന കണക്കുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം ആശങ്ക അറിയിക്കുന്നുണ്ട്.

  Covid 19

  Covid 19

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,704 പോസിറ്റീവ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 21ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറ‍ഞ്ഞ രണ്ടാമത്തെ പ്രതിദിന കണക്കാണിത്.

   ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 79,90,322 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 72,59,509 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 6,10,803 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

   Also Read-കോവിഡ് മുക്തരായ ചിലരിലെ ആന്റിബോഡി ആക്രമിക്കുന്നത് സ്വന്തം ശരീരത്തെ; വൈറസിനെയല്ല: പഠന റിപ്പോർട്ട്

   മരണസംഖ്യ

   കഴിഞ്ഞ ഒറ്റദിവസത്തിനിടെ 508 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഞ്ഞൂറിന് മുകളില്‍ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണനിരക്ക് കുറഞ്ഞു വരുന്നതും ആശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 1,20,010 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.   കോവിഡ് ടെസ്റ്റ്

   കോവിഡ് ടെസ്റ്റുകളുടെ എണ്ണവും രാജ്യത്ത് കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 10,66,786 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 10,54,87,680 പരിശോധനകൾ നടന്നിട്ടുണ്ട്.   ആശങ്കയായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ

   രാജ്യത്ത് പ്രതിദിന കണക്കുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം ആശങ്ക അറിയിക്കുന്നുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ അൻപത് ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ആശങ്ക. പ്രതിദിന കോവിഡ് കണക്കുകളിൽ വരുന്ന വർധനാണ് ആശങ്കയ്ക്കടിസ്ഥാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പോസിറ്റിവിറ്റി നിരക്കും ഈ സംസ്ഥാനങ്ങളിൽ കൂടുതലാണ്.

   കേരളത്തിൽ കഴിഞ്ഞ ദിവസം 5457 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 46,193 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4702 പേര്‍ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്.
   Published by:Asha Sulfiker
   First published:
   )}