നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | കോവിഡ് ഭേദമായി എത്തിയവരെ വീട്ടിൽ കയറ്റുന്നില്ല; ഹൈദരാബാദിൽ 50 പേരെ വീണ്ടും ആശുപത്രിയിലാക്കി

    Covid 19 | കോവിഡ് ഭേദമായി എത്തിയവരെ വീട്ടിൽ കയറ്റുന്നില്ല; ഹൈദരാബാദിൽ 50 പേരെ വീണ്ടും ആശുപത്രിയിലാക്കി

    ഡിസ്ചാർജ് ചെയ്ത ഏതാനും രോഗികൾ അവരുടെ കുടുംബാംഗങ്ങളുടെ വരവും പ്രതീക്ഷിച്ചു ആശുപത്രി ഗേറ്റിൽ മണിക്കൂറുകളോളം കാത്തിരുന്നു. ക്ഷീണിതരായ അവർ സഹായം തേടി വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു

    Corona

    Corona

    • Share this:
      റിഷിക സദാം

      ഹൈദരാബാദ്: എല്ലാ ചികിത്സയ്ക്കും അപ്പുറം കുടുംബത്തിന്‍റെ പിന്തുണയും കോവിഡിനെ മറികടക്കാൻ അത്യാവശ്യമാണ്. എന്നാൽ ഹൈദരാബാദിൽ കോവിഡ് ഭേദമായി എത്തുന്നവരെ വീട്ടിൽ കയറ്റാൻ കുടുംബാംഗങ്ങൾ തയ്യാറാകാത്ത സംഭവങ്ങൾ കൂടിവരുന്നു. ഡിസ്ചാർജ് ചെയ്തിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആരും വരാത്തതിനാൽ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ 50 പേരെ വീണ്ടും അവിടെ അഡ്മിറ്റ് ചെയ്തു. അതിലൊരാൾ 93 വയസ്സുള്ള ഒരു സ്ത്രീയാണ്, മക്കൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണ് അവർ.

      ഹൈദരാബാദിലെ മുഖ്യ കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 ലധികം ആളുകളുടെ കുടുംബാംഗങ്ങൾ ഡിസ്ചാർജ് ചെയ്യാൻ തയ്യാറായിട്ടും അവരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിന്റെ ആവർത്തിച്ചുള്ള ഫോൺകോളുകൾ ഉണ്ടായിരുന്നിട്ടും പ്രതികരണമുണ്ടായില്ല.

      ഡിസ്ചാർജ് ചെയ്ത ഏതാനും രോഗികൾ അവരുടെ കുടുംബാംഗങ്ങളുടെ വരവും പ്രതീക്ഷിച്ചു ആശുപത്രി ഗേറ്റിൽ മണിക്കൂറുകളോളം കാത്തിരുന്നു. ക്ഷീണിതരായ അവർ സഹായം തേടി വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു.

      ഈ രോഗികളെല്ലാം കഴിഞ്ഞ 10-15 ദിവസങ്ങളിൽ ചികിത്സയ്ക്ക് വിധേയരായതായി ഗാന്ധി ആശുപത്രി അറിയിച്ചു.

      “എല്ലാ രോഗികളും ആരോഗ്യമുള്ളവരാണ്, രോഗലക്ഷണങ്ങളൊന്നുമില്ല. കോവിഡ് ഫലം നെഗറ്റീവായി. ഞങ്ങൾ അവരെ ഡിസ്ചാർജ് ചെയ്യുകയും ഹോംക്വറന്‍റീൻ അനുയോജ്യമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും, വീട്ടിലേക്ക് കൊണ്ടുപോകാൻ അവരുടെ കുടുംബാംഗങ്ങൾ വിസമ്മതിക്കുകയാണ്, ”ഗാന്ധി ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. പ്രഭാകർ റാവു പറഞ്ഞു.

      ചില സാഹചര്യങ്ങളിൽ, രോഗികളെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് സമ്മതിക്കുന്നതിന് മുമ്പ് രോഗി കോവിഡ് നെഗറ്റീവ് ആണെന്ന് ഒരു ടെസ്റ്റ് റിപ്പോർട്ട് രോഗികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.

      “കോവിഡുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധാരണകളുണ്ട്. ഈ രോഗികളെ തിരിച്ചുകൊണ്ടുപോയാൽ തങ്ങൾക്കും വൈറസ് ബാധിക്കുമെന്ന് കുടുംബാംഗങ്ങൾ ഭയപ്പെടുന്നു. ഈ ഭയം കാരണം, ആളുകൾ സ്വന്തം മാതാപിതാക്കളെ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാത്ത സാഹചര്യമാണുള്ളത്, ”- ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.
      TRENDING:പ്രവാസികളെ മടക്കിയെത്തിക്കൽ: കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം [NEWS]Train Services Cancelled രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി; പ്രത്യേക സര്‍വീസുകള്‍ തുടരും [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]
      ഉപേക്ഷിക്കപ്പെട്ട രോഗികളിൽ, പ്രായമായവർക്ക് ആശുപത്രിയിൽ താമസിക്കാൻ കിടക്കകളും അവരിൽ ചിലരെ നേച്ചർ കെയർ ആശുപത്രിയിലേക്ക് മാറ്റി, ഇത് ഒരു ക്വറന്‍റീൻ കേന്ദ്രമാക്കി മാറ്റി.

      ഗാന്ധി ആശുപത്രിയിലെ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അവർക്ക് വീണ്ടും പരിശോധനകൾ നടത്താനും രോഗികളെ വീണ്ടും പ്രവേശിപ്പിക്കാനും പ്രയാസമാണ്.

      ഗുരുതരമായ കേസുകൾ മാത്രമേ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും ബാക്കിയുള്ളവർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദർ അടുത്തിടെ പറഞ്ഞിരുന്നു. അതിനുശേഷമാണ് ആശുപത്രിയിൽനിന്ന് വിടുന്നവരെ സ്വീകരിക്കാൻ ബന്ധുക്കൾ മടിച്ചത്. ഇവർ പൂർണമായും രോഗം ഭേദമാകാതെയാണ് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
      First published:
      )}