News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 30, 2020, 6:16 PM IST
samad
കോഴിക്കോട്: മെച്ചപ്പെട്ട ജീവിതനിലവാരം സ്വപ്നംകണ്ടാണ് ഉറ്റവരെയും ഉടയവരെയും വിട്ട് പലരും പ്രവാസലോകത്തേക്ക് തിരിക്കുന്നത്. അടച്ചുറപ്പുള്ള വീട്, മക്കളുടെ വിവാഹം, നാട്ടില്‍ മടങ്ങിയെത്തിയില് ഒരു പെട്ടി ഓട്ടോറിക്ഷയോ കടയോ അങ്ങനെ ഉപജീവനത്തിന് ഒരു മാര്‍ഗം. ഇതാണ് സാധാരണക്കാരായ പ്രവാസികളുടെയെല്ലാം ആഗ്രഹം.
അങ്ങനെയൊരു സ്വപ്നത്തിന്റെ പിന്നാലെ പോയി കടല്‍ കടന്നവനാണ് കോഴിക്കോട് ചെങ്ങോട്ടുകാവ് മാടാക്കരയിലെ അബ്ദുല്‍ സമദും. 13 വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്തു. ഈ മാസം 23ന് കോവിഡ് ബാധിച്ച് സൗദിയില്‍ വച്ച് സമദ്(46) മരിച്ചു. വീട് നിര്‍മ്മാണത്തിന് സമദ് വരുത്തി വച്ച 12 ലക്ഷം രൂപയുടെ കടം എങ്ങനെ വീട്ടുമെന്നറിയാതെ കഴിയുകയാണ് ഭാര്യയും കുട്ടികളും.
TRENDING:Kerala SSLC Result 2020 Live Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
കുടുംബസ്വത്തില്‍ നിന്ന് കിട്ടിയ അഞ്ച് സെന്റ് കൂടാതെ അഞ്ച് സെന്റ് കൂടി വാങ്ങി നിര്‍മ്മിച്ചതാണ് വീട്. ബാങ്കുകളിലും സ്വകാര്യ പണമിടപാടുകാര്ക്കുമായി 12 ലക്ഷം കടമുണ്ടാകാനുള്ള കാരണം ഈ വീടാണ്. കടം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സമദ് മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും സൗദിക്ക് മടങ്ങിയത്. പക്ഷേ, കaവിഡ് സമദിന്റെ ജീവന് തട്ടിയെടുത്തപ്പോള്‍ നിരാലംബരായത് ഭാര്യയും രണ്ട് കുട്ടികളും.
കടവും കുട്ടികളുടെ പഠനവും മുന്നോട്ടുള്ള ജീവിതവും ഭാര്യ ഷാഹിനയ്ക്ക് മുമ്പില്‍ ചോദ്യചിഹ്നമാണ്. ചെറിയ ജോലികളൊക്കെ ചെയ്ത് ജീവിക്കുന്ന സഹോദരങ്ങള്‍ക്കും ഇവരെ സഹായിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. എങ്ങനെ സഹായിക്കണമെന്നറിയില്ലെന്ന് സഹോദരന് മമ്മദ് പറയുന്നു. പിതാവിന്റെ ആഗ്രഹം പോലെ ഒരു പൈലറ്റാവണം എട്ടാം ക്ലാസുകാരനായ റിന്‍ഷാദിന്. മകള്‍ ഫാത്തിമ ഷൈന പ്ലസ് ടു വിദ്യാര്‍ഥിയാണ്.
Published by:
Gowthamy GG
First published:
June 30, 2020, 6:16 PM IST