HOME » NEWS » Corona »

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹം; വരന്‍റെ അച്ഛനും സഹോദരനും അറസ്റ്റിൽ

വിവാഹത്തിന്‍റെ വീഡിയോ പുറത്തായതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. വീഡിയോയിൽ അതിഥികളെ മാസ്കില്ലാതെ കാണുകയും വിവാഹ ഘോഷയാത്രയിൽ പരസ്പരം നൃത്തം ചെയ്യുകയും പലരും കൈകോർത്തുപിടിക്കുകയും ചെയ്യുന്നത് വ്യക്തമാണ്.

News18 Malayalam | news18-malayalam
Updated: July 4, 2020, 11:09 PM IST
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹം; വരന്‍റെ അച്ഛനും സഹോദരനും അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ഭുവനേശ്വർ: വിവാഹ ചടങ്ങിനിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് വരന്‍റെ അച്ഛനും സഹോദരനും അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടിൽ നടന്ന വിവാഹമാണ് മാനദണ്ഡങ്ങൾ ലംഘിച്ചത്. വധുവിന്റെ പിതാവിനെയും സഹോദരനെയും ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 50,000 രൂപ പിഴ ചുമത്തുകയും വരന്റെയും വധുവിന്റെയും മറ്റ് കുടുംബാംഗങ്ങൾക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

ബെർഹാംപൂരിലെ വിവാഹത്തിന് കോവിഡ് -19 നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 50,000 രൂപ പിഴ ഈടാക്കുകയും ഇരു പാർട്ടികൾക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തുവെന്ന് ഗഞ്ചം കളക്ടർ വി എ കുലങ്കെ പറഞ്ഞു.

"അവരവരുടെ സന്തോഷം മറ്റുള്ളവരുടെ ജീവിതത്തെ നശിപ്പിക്കരുത്," അദ്ദേഹം പറഞ്ഞു.

വരന്റെ അച്ഛനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായി എസ്.പി (ബെർഹാംപൂർ) പിനക് മിശ്ര പറഞ്ഞു.

വിവാഹത്തിന്‍റെ വീഡിയോ പുറത്തായതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. വീഡിയോയിൽ അതിഥികളെ മാസ്കില്ലാതെ കാണുകയും വിവാഹ ഘോഷയാത്രയിൽ പരസ്പരം നൃത്തം ചെയ്യുകയും പലരും കൈകോർത്തുപിടിക്കുകയും ചെയ്യുന്നത് വ്യക്തമാണ്.

സംസ്ഥാന സർക്കാറിന്റെ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പരമാവധി 50 പേർക്കാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത്. അതേസമയം സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്തവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വരന്‍റീനിൽ അയക്കുമെന്ന് കുലങ്കെ പറഞ്ഞു.

ജൂലൈ രണ്ടിന് ഗോപാൽപൂർ ഓൺ സീയിലെ ഒരു ഹോട്ടലിൽ വച്ച് മകന്റെ വിവാഹത്തിന് പട്ടണത്തിലെ അറിയപ്പെടുന്ന ഒരു ഹോട്ടൽ ഉടമ അധികാരികളിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. ഹോട്ടൽ ഏഴു ദിവസമായി അടച്ചിട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്നതും ഗഞ്ചം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.
TRENDING:Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
ജില്ലയിൽ ഇതുവരെ 2,066 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിൽ ഏറ്റവുധികം പേർ കോവിഡ് ബാധിച്ച് മരിച്ചത് ഗഞ്ചം ജില്ലയിലാണ്. 20 പേരാണ് ഇവിടെ മരിച്ചത്. ഒഡീഷയിലെ ആകെ കൊറോണ വൈറസ് മരണസംഖ്യ 34 ആണ്.
Published by: Anuraj GR
First published: July 4, 2020, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories