HOME » NEWS » Corona » FDA AUTHORIZES FIRST COVID 19 TEST FOR SELF TESTING AT HOME

ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് സ്വയം നടത്താം; അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും

14 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരത്തിൽ സ്വയം കോവിഡ് പരിശോധന നടത്താനാകുക

News18 Malayalam | news18-malayalam
Updated: November 18, 2020, 5:00 PM IST
ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് സ്വയം നടത്താം; അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും
പ്രതീകാത്മക ചിത്രം
  • Share this:
രോഗലക്ഷണങ്ങളുള്ളവർക്കും ക്വറന്‍റീൻ പൂർത്തിയായവർക്കും ഇനി വീട്ടിലിരുന്നു സ്വയം കോവിഡ് ടെസ്റ്റ് നടത്താം. മൂക്കിൽനിന്ന് സ്രവമെടുത്തു സ്വയം നടത്തുന്ന പരിശോധനയുടെ ഫലം അരമണിക്കൂറിനുള്ളിൽ അറിയാനാകും. എന്നാൽ തുടക്കത്തിൽ അമേരിക്കയിൽ മാത്രമാണ് ഈ സെൽഫ് ടെസ്റ്റിങ് കിറ്റിന് അനുമതി ലഭിച്ചിരിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. വൈകാതെ മറ്റു രാജ്യങ്ങളിലും ഈ പരിശോധന സംവിധാനം നിലവിൽ വരും.

14 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരത്തിൽ സ്വയം കോവിഡ് പരിശോധന നടത്താനാകുക. മൂക്കിൽനിന്ന് സ്രവമെടുത്തു പരിശോധന കിറ്റിന്‍റെ സഹായത്തോടെ രോഗബാധയുണ്ടോയെന്ന് പരിശോധിച്ച് അറിയാം. പരിശോധനാ ഫലം അരമണിക്കൂറിനുള്ളിൽ അറിയാനാകും. ഈ സെൽഫ് ടെസ്റ്റിങ് കിറ്റ് ഒരു തവണ മാത്രമാണ് ഉപയോഗിക്കാനാകുക. ലൂസിറ ഹെൽത്ത് എന്ന കമ്പനിയാണ് ഈ പരിശോധന കിറ്റ് വികസിപ്പിച്ച് പുറത്തിറക്കിയിരിക്കു

അതേസമയം അമേരിക്കയിൽ ഈ സെൽഫ് ടെസ്റ്റിങ് കിറ്റിന് കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമെ ഈ പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുവെന്നും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം 14 വയസിൽ താഴെയുള്ള കുട്ടികളിൽ അവർ സ്വയമോ, വീട്ടുകാരോ ഈ പരിശോധന നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ സാംപിളുകൾ ആരോഗ്യപ്രവർത്തകർ തന്നെ ശേഖരിക്കണമെന്നും ടെസ്റ്റിങ് കിറ്റ് നിർമ്മാതാക്കൾ പറയുന്നു.
Published by: Anuraj GR
First published: November 18, 2020, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories