• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ന്യുയോർക്കിലേതു പോലെ കോവിഡ് പടരുമെന്നു ഭയം; മഹാരാഷ്ട്രയിൽ മലേറിയ മരുന്ന് ഉപയോഗിച്ചേക്കും

ന്യുയോർക്കിലേതു പോലെ കോവിഡ് പടരുമെന്നു ഭയം; മഹാരാഷ്ട്രയിൽ മലേറിയ മരുന്ന് ഉപയോഗിച്ചേക്കും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധരവിയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാകും ഹൈഡ്രോക്ലോറോ ക്വിനിൻ ഗുളികകൾ ആദ്യം നൽകുക.

ധാരാവി

ധാരാവി

  • Last Updated :
  • Share this:
    രാജ്യത്ത് കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മലേറിയ മരുന്നായി ഹൈഡ്രോക്ലോറോ ക്വിനിൻ ഉപയോഗിക്കുന്നത് പരിഗണനയിൽ. പ്രതിരോധ നടപടിയെന്ന നിലയിൽ മുംബൈയിലുള്ള ഹൈ റിസ്ക്ക് രോഗികളിൽ മലേറിയ മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
    You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
    ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധരവിയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാകും ഹൈഡ്രോക്ലോറോ ക്വിനിൻ ഗുളികകൾ ആദ്യം നൽകുക. ധാരാവിയിൽ മാത്രം 47 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ധാരാവി പോലുള്ള സ്ഥലത്തെ പ്രത്യേകതകൾ കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    നിലവിലെ പദ്ധതി ന‌‌പ്പാക്കിയാൽ കൊറോണ പ്രതിരോധത്തിന് ഇന്ത്യയിൽ ആദ്യമായി സമൂഹതലത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഉപയോഗിക്കുന്നത് ധാരാവിയിലായിക്കും.





    കൊറോണ ചികിത്സലയ്ക്ക് മലേറിയ മരുന്ന് ഉപയോഗിക്കുന്ന കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും പദ്ധതി സ്ഥിരീകരിച്ചിട്ടുണ്ട്. “അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മലേറിയ മരുന്നായ എച്ച്സിക്യുഎസ് കൊറോണ വൈറസിനെതിരെ ഉഫയോഗിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ധാരാവി പോലെ ഹൈ റിസ്ക്ക് മേഖലയിൽ കൊറോണ പ്രതിരോധമായി ഇത് ഉപയോഗിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്.".


    അതേസമയം ധരവിയിലെ എല്ലാവർക്കും മരുന്ന് നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്വാറന്റൈനിൽ കഴിയുന്ന ഹൈ റിസ്ക്ക് രോഗികക്കും സമ്പർക്കം പുർത്തേണ്ടി വന്നവർക്കുമാകും മരുന്നു നൽകുക.



    Published by:Aneesh Anirudhan
    First published: