'സദാനന്ദനെപോലുള്ളവരാണ് സൂപ്പർഹീറോകൾ'; ഫെഫ്ക്കയുടെ കോവിഡ് 19 ബോധവത്കരണ വീഡിയോ പങ്കുവെച്ച് മോഹൻലാൽ
Covid 19 | ഏറെ വിഷമമുണ്ടെങ്കിലും മൊബൈലിൽ വീഡിയോ കോൾ വിളിച്ച് അനന്തരവൾക്ക് ആശംസ നേരുന്നു സദാനന്ദൻ.

fefka corona video
- News18 Malayalam
- Last Updated: March 25, 2020, 1:22 PM IST
സഹോദരയിടുടെ മകളുടെ വിവാഹം കൂടാൻ വിദേശത്തുനിന്ന് നാട്ടിലെത്തിയതായിരുന്നു സദാനന്ദൻ. എന്നാൽ ഈ കോവിഡ് 19 കാലത്ത് വിവാഹത്തിനുപോകാതെ സ്വയം ക്വാറന്റൈനിൽ കഴിയാനായിരുന്നു സദാനന്ദന്റെ തീരുമാനം. ഏറെ വിഷമമുണ്ടെങ്കിലും മൊബൈലിൽ വീഡിയോ കോൾ വിളിച്ച് അനന്തരവൾക്ക് ആശംസ നേരുന്നു സദാനന്ദൻ. ഫെഫ്കയും ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ IAM ഉം ചേർന്ന് തയ്യാറാക്കിയ കോവിഡ് 19 ബോധവത്കരണ വീഡിയോയിലാണ് സദാനന്ദന്റെ ഉദ്യമം ചിത്രീകരിച്ചിരിക്കുന്നത്.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവർ സ്വയം ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുകയാണ് ഈ വീഡിയോയിൽ ചെയ്തിരിക്കുന്നത്. ഫെഫ്ക്കയുടെ കൂട്ടായ്മയിൽ പുറത്തിറങ്ങിയ രണ്ടാമത്തെ വീഡിയോയാണിത്.
ഇതിൽ സദാനന്ദനായി വേഷമിട്ടിരിക്കുന്നത് ജോണി ആന്റണിയാണ്. ഒപ്പം മഞ്ജു വാര്യരുടെ വിവരണവുമുണ്ട്. ചലച്ചിത്രസംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഫെഫ്ക്ക ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
വീഡിയോ കാണാം
ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഒരു മിനിട്ടോളം ദൈർഘ്യമുള്ളതാണ് ഈ ഹ്രസ്വചിത്രങ്ങൾ. ഒമ്പത് സാധാരണ കഥാപാത്രങ്ങളെയും ഒമ്പത് അസാധാരണ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ഈ ഹ്രസ്വചിത്രങ്ങളിൽ വില്ലൻ ഒരാൾ മാത്രം, അത് കൊറോണയാണ്.
You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]