HOME » NEWS » Corona » FEVER CLINICS IN ALL HOSPITALS IN KERALA WILL BE MADE COVID CLINICS AR TV

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും പനി വാർഡുകൾ കോവിഡ് ക്ലിനിക്കുകൾ ആക്കും

താലൂക്ക് ആശുപത്രികളിൽ ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കും. താലൂക് ആശുപത്രികളിൽ കുറഞ്ഞത് 5 വെന്റിലേറ്റർ കിടക്കകളും ഒരുക്കും.

News18 Malayalam | news18-malayalam
Updated: May 9, 2021, 3:23 PM IST
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും പനി വാർഡുകൾ കോവിഡ് ക്ലിനിക്കുകൾ ആക്കും
File photo of patients suffering from the coronavirus get treatment at a Delhi hospital. (Image: Reuters)
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് പ്രാധാന്യം നൽകി സംസ്ഥാനത്തെ ചികിത്സ മാർഗരേഖ പരിഷ്കരിച്ചു. സർക്കാർ ആശുപത്രികളിലെ പനി വാർഡുകൾ കോവിഡ് ക്ലിനിക്കുകൾ ആക്കും. താലൂക്ക് ആശുപത്രിയിൽ അടക്കം വെന്റിലേറ്റർ സൗകര്യമൊരുക്കും. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒപി ആരംഭിക്കാനും നിർദ്ദേശം

കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നതിനാലാണ് സംസ്ഥാനത്തെ ചികിത്സ സംവിധാനങ്ങൾ കൂടുതലും കോവിഡ് രോഗികൾക്കായി മാറ്റുന്നത്. സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കോവിഡ് ചികിത്സയ്ക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ഈ മാസം 31 വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കണം. അടിയന്തര ചികിത്സ വേണ്ട രോഗികൾക്ക് മാത്രമായി കോവിഡ് ഇതര ചികിത്സ പരിമിതപ്പെടുത്തും.

താലൂക്ക് ആശുപത്രികളിൽ ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കും. താലൂക് ആശുപത്രികളിൽ കുറഞ്ഞത് 5 വെന്റിലേറ്റർ കിടക്കകളും ഒരുക്കും. കിടപ്പുരോഗികൾക്ക് വീടുകളിൽ ഓക്സിജൻ കോൺസെന്ററേറ്ററുകൾ സജ്ജമാക്കണം. ഇതിനായി വാർഡ് തല സമിതികൾക്ക് ചുമതല നൽകി. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഓ പികൾ തുടങ്ങും. കൂടാതെ കോവിഡ് ഓക്സിജൻ കിടക്കകളും, ഐസിയു വും കുറഞ്ഞത് 50 ശതമാനമായി വർദ്ധിപ്പിക്കാനും നിർദ്ദേശം നൽകണം.

പിപിഇ കിറ്റുകൾക്ക് പകരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗൗൺ, ഗ്ലൗസ്, എൻ95 മാസ്ക്, ഫേസ് ഷീൽ എന്നിവ ധരിച്ചാണ് അന്താരാഷ്ട്ര തലത്തിലും, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.ഇതിന്റെ സാധ്യത ആശുപത്രികൾ പരിശോധിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. എല്ലാ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെടുത്തി സിഎസ്എൽടിസികൾ തുടങ്ങും.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടെയും കിടക്കകളുടെയും ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ ഉത്തരവാദിത്തം.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളില്‍ പകുതി എണ്ണം കെഎഎസ്പി പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രോഗികള്‍ക്കു മാറ്റിവയ്ക്കണം. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ കര്‍ശനമായി ഉറപ്പാക്കും.

Also Read-മലപ്പുറത്ത് കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീര്‍ത്തും സുതാര്യമാക്കണം. ആളുകള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയും ഇവര്‍ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഓക്സിജന്‍ ആവശ്യകതയുണ്ടായാല്‍ ജില്ലാ ഓക്സിജന്‍ വാര്‍ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ലൈന്‍ ഉറപ്പാക്കും.
Published by: Anuraj GR
First published: May 9, 2021, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories